കൈതപ്പുഴ കായല്‍ തണ്ണീര്‍ത്തടം റിസോര്‍ട്ട് മാഫിയ മണ്ണിട്ട് നികത്തുന്നു

By Web DeskFirst Published Jul 11, 2016, 4:52 AM IST
Highlights

കൈതപ്പുഴ കായലിലെ കക്കവാരല്‍ തൊഴിലാളികളും മല്‍സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. കക്ക കിട്ടുന്നില്ല. കായലില്‍ മീന്‍ കുറയുന്നു. അനധികൃത മണലെടുപ്പ് കൈതപ്പുഴ കായലിനെ ഇല്ലാതാക്കിത്തുടങ്ങി. അതിനിടയിലാണ് റിസോര്‍ട്ട് മാഫിയ കൂടി കൈതപ്പുഴ കായലിനെ നശിപ്പിക്കുന്നത്. 

ചേര്‍ത്തല പള്ളിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട തുരുത്തേക്കടവ് പ്രദേശത്തിന് അടുത്താണ് വേമ്പനാട്ടുകായലിന്‍റെ കൈവഴിയായ കൈതപ്പുഴ. ഇവിടെയാണ് കൈയ്യേറ്റവും തണ്ണീര്‍ത്തടം നികത്തലും അധികൃത കെട്ടിട നിര്‍മ്മാണവും പൊടിപൊടിക്കുന്നത്. ഇതുപോലെ കായല്‍ കയ്യേറി കെട്ടിയിട്ടുണ്ട്. തുടര്‍ന്ന് തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തുകയാണ് റിസോര്‍ട്ട് മാഫിയ. 

കായലില്‍ നിന്ന് അനധികൃതമായി കുഴിച്ചെടുക്കുന്ന മണലാണ് ഇവിടെ നിറയ്ക്കുക. ഇതിനായി കൂറ്റന്‍മോട്ടോറുകളും പട്ടാപ്പകല്‍ പോലും പ്രവര്‍ത്തിക്കുന്നു. ആരെയും ഒരു ഭയമുവില്ല. എറണാകുളത്തുള്ള റിസോര്‍ട്ട് മാഫിയക്ക് വേണ്ടി  പ്രദേശവാസിയായ ഒരാളാണ് ഇത് നികത്തിക്കൊടുക്കുന്നതെന്ന് ഇവിടെയുണ്ടായിരുന്ന ഒരു ജോലിക്കാരന്‍ ഞങ്ങളോട് പറഞ്ഞു. കായലില്‍ നിന്ന് നിയമവിരുദ്ധമായി മണല്‍ അടിച്ചാണ് നികത്തിയതെന്നും സമ്മതിച്ചു.

കായല്‍പുറമ്പോക്ക് കയ്യേറുക, തണ്ണീര്‍ത്തടം നികത്തുക, തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക തുടങ്ങി ചെയ്തതെല്ലാം നിയമലംഘനം. പക്ഷേ അധികൃതരെല്ലാം അറിഞ്ഞിട്ടാണ് കഴിഞ്ഞ കുറച്ചുനാളുകളാണ് ഈ കായല്‍ കയ്യേറ്റമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

click me!