പ്രണയ പ്രകടനം പരസ്യമായി വേണ്ട; വീഡിയോ എടുക്കുമെന്ന് ബജ്‌റംഗദളിന്റെ ഭീഷണി

Published : Feb 13, 2019, 02:47 PM ISTUpdated : Feb 13, 2019, 02:51 PM IST
പ്രണയ പ്രകടനം പരസ്യമായി വേണ്ട; വീഡിയോ എടുക്കുമെന്ന് ബജ്‌റംഗദളിന്റെ ഭീഷണി

Synopsis

ഇതോടൊപ്പം മാളുകളിലും ഭക്ഷണശാലകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഡെറാഡൂണ്‍: പ്രണയ ദിനത്തിൽ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്ന മുന്നറിയിപ്പുമായി ബജ്‌റംഗദള്‍. ആഘോഷത്തിന്റെ പേരില്‍ മോശമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി നിയോഗിക്കുമെന്നും സംഘടന പറഞ്ഞു.

ഇതോടൊപ്പം മാളുകളിലും ഭക്ഷണശാലകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. അതേസമയം ഫെബ്രുവരി 14 -ലെ ആഘോഷങ്ങള്‍ക്കെതിരായി നഗരങ്ങളില്‍ കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇതാദ്യമായല്ല വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കുന്നത്. വിഎച്ച്പിയും ബജ്‌റംഗദളും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാലന്റൈന്‍സ് ഡേയില്‍ പബ്ബുകള്‍ ആക്രമിക്കുകയും കമിതാക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. ' ബാന്‍ വാലന്റൈന്‍സ് ഡേ, സേവ് ഇന്ത്യന്‍ കള്‍ച്ചര്‍' എന്ന മുദ്രാവാക്യവുമായി ഇവര്‍ നേരത്തെയും കോലം കത്തിക്കലും പ്രിതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു. ‌ 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു