
ദില്ലി: റഫേൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് സഭയിൽ വയ്ക്കുന്നതിന്റെ മുന്നോടിയായി പ്രതിഷേധമറിയിച്ച് രാഹുൽ ഗാന്ധിയും പാർട്ടി പ്രവർത്തകരും. മോദിയുടെയും അനിൽ അംബാനിയുടെയും ചിത്രങ്ങൾ പതിപ്പിച്ച കടലാസ് വിമാനങ്ങൾ പാർലമെന്റിന് മുന്നിൽ പറത്തിവിട്ടാണ് കോൺഗ്രസ് പ്രതിഷേധമറിയിച്ചത്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് എന്നിവരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.
കള്ളനായ കാവൽക്കാരന്റെ ഓഡിറ്റർ ജനറലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും വിമാനങ്ങളുടെ വിലവിവരങ്ങളടക്കം ഒഴിവാക്കിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. അനിൽ അംബാനിയുട ഇടനിലക്കാരനായിട്ടാണ് മോദി പ്രവർത്തിക്കുന്നതെന്ന് രാഹുൽ ഗാന്ധി ഇന്നലെ ആരോപണമുന്നയിച്ചിരുന്നു. മോദിക്കെതിരെ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചായിരുന്നു കോൺഗ്രസ് പാർട്ടി നേതാക്കളുടെ പ്രതിഷേധം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam