
ജയ്പൂര്‍: സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൻറെ സ്ഥാപകരിലൊരാളായ ബാലഗംഗാധര തിലകിനെ തീവ്രവാദത്തിന്‍റെ പിതാവ് എന്ന് വിശേഷിപ്പിച്ച് രാജസ്ഥാനിലെ പാഠപുസ്തകം. ബിജെപി ചരിത്രം വളച്ചൊടിക്കുകയാണെന്നും പാഠപുസ്തകം പിന്‍വലിച്ച് മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ സാമൂഹ്യപാഠം പുസ്തകത്തിലാണ് സ്വാതന്ത്ര്യസമര സേനാനിയും സാമൂഹികപരിഷ്കര്‍ത്താവുമായിരുന് ബാലഗംഗാതര തിലക്നെ തീവ്രവാദി ആക്കിയത്.ദേശീയ പ്രക്ഷോഭത്തിന് വഴിതെളിച്ച തിലക് തീവ്രവാദികളുടെ പിതാവെന്നാണ് പുസത്കത്തിലെ വിശേഷണം.
സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ബ്രിട്ടീഷ് ഓഫീസര്‍മാരുടെ സഹായം വേണമെന്ന് തിലക് കരുതിയിരുന്നവെന്നും പാഠപുസ്തകത്തില്‍ പറയുന്നു. ശണേശോത്സവവും ശിവജി ഉത്സവവും സംഘടിപ്പിച്ച് ജനങ്ങളെ ദേശീയ പ്രസ്താനത്തോട് അടുപ്പിച്ച് അതിതീവ്ര സമരത്തിന് തിലക് പദ്ധതി ഇട്ടുവെന്നും സാമൂഹ്യപാഠത്തില്‍ പറയുന്നു.
പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെയും ദേശീയ പ്രക്ഷോഭങ്ങള്‍ എന്ന ഭാഗത്താണ് ബാലഗംഗാധര തിലകനെതിരായ വിവാദ പരാമര്‍ശങ്ങള്‍. ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പാഠഭാഗം വിവര്‍ത്തനം ചെയ്തപ്പോള്‍ പ്രസാധകര്‍ക്ക് സംഭവിച്ച പിഴവാണെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ വിശദീകരണം. സ്വാതന്ത്രസമരത്തില്‍ ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പേര് രാജസ്ഥാനിൽ സാമൂഹ്യപാഠഭാഗത്തില്‍ നിന്ന് ഒഴിവാക്കിയത് നേരത്തെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam