ബാലഭാസ്കർ സ്മൃതി; സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സംഗീതാർച്ചന

Published : Jan 22, 2019, 07:34 AM ISTUpdated : Jan 22, 2019, 11:27 AM IST
ബാലഭാസ്കർ സ്മൃതി; സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ സംഗീതാർച്ചന

Synopsis

സ്റ്റീഫനിലൂടെ ബാലുവിന്‍റെ പ്രിയപ്പെട്ട ഈണങ്ങള്‍ നിറഞ്ഞ സദസിലേക്ക് എത്തുകയായിരുന്നു.ബാലഭാസ്കറിന്‍റെ അച്ഛൻ സി കെ ഉണ്ണി ചടങ്ങില്‍ പങ്കെടുത്തു

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന് ആദരമർപ്പിച്ച് സുഹൃത്ത് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് സംഗീതാർച്ചന. ബാലഭാസ്കർ സ്മൃതി എന്ന പേരിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിലാണ് പരിപാടി സംഘടിപ്പിച്ചത്. ബാലഭാസ്കറിന്‍റെ അച്ഛൻ സി കെ ഉണ്ണിയും ചടങ്ങിനെത്തിയിരുന്നു 

മകനെ നഷ്ടമായ ശേഷം ആദ്യമായാണ് ബാലഭാസ്കറിന്‍റെ അച്ഛൻ സി കെ ഉണ്ണി ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കുന്നത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ കെ ബാലനും ഒപ്പം അദ്ദേഹവും നിലവിളക്ക് കൊളുത്തി. ബാലുവിനായി അദ്ദേഹത്തിന്‍റെ ചിത്രം പതിച്ച ടീ ഷര്‍ട്ടുമിട്ടാണ് പ്രിയ സുഹൃത്ത് സ്റ്റീഫന്‍ ദേവസി എത്തിയത്. 

സ്റ്റീഫനിലൂടെ ബാലുവിന്‍റെ പ്രിയപ്പെട്ട ഈണങ്ങള്‍ നിറഞ്ഞ സദസിലേക്ക് എത്തുകയായിരുന്നു. വൈലോപ്പിള്ളി സംസ്കൃതി ഭവന്‍റെ പ്രതിമാസ പരിപാടി സംസ്കൃതി സാംസ്കാരികോത്സവത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി
കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്കെതിരായ നോട്ടീസിന് സ്റ്റേ, തോമസ് ഐസക്കിനും കെ എം എബ്രഹാമിനും ആശ്വാസം