മകളുടെ മരണവാര്‍ത്തയറിയാതെ ബാലഭാസ്കറും ഭാര്യയും; തേജസ്വിനി ബാലയുടെ സംസ്കാരം നടന്നു

Published : Sep 28, 2018, 03:29 PM IST
മകളുടെ മരണവാര്‍ത്തയറിയാതെ ബാലഭാസ്കറും ഭാര്യയും; തേജസ്വിനി ബാലയുടെ സംസ്കാരം നടന്നു

Synopsis

മകളുടെ അന്ത്യയാത്രയെക്കുറിച്ച് അറിയാതെ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും ഭാര്യയും. ഇരുവരും അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍  സംസ്കരിച്ചു.

തിരുവനന്തപുരം: മകളുടെ അന്ത്യയാത്രയെക്കുറിച്ച് അറിയാതെ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും ഭാര്യയും. ഇരുവരും അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

വാഹനാപകടത്തിൽ പരിക്കേറ്റ ബാലഭാസ്കറിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്കർ ഇപ്പോഴും വെന്‍റിലേറ്ററിലാണുള്ളത്. ഭാര്യ ലക്ഷ്മിയ്ക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ പറ്റുമോ എന്ന് ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്.

തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസമാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ട് വയസ്സുള്ള മകള്‍ തേജസ്വി ബാല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്
റെയില്‍വേ ഗേറ്റിന് മുന്നില്‍ ഗതാഗതം തടസ്സപ്പെടുത്തി സ്കൂട്ടര്‍; മാറ്റി നിർത്താൻ ആവശ്യപ്പെട്ട ഗേറ്റ് കീപ്പര്‍ക്ക് മർദനം