കലാലയ രാഷ്ട്രീയം വിലക്കുന്നു? കേരള സർവകലാശാല നീക്കം വിവാദത്തിൽ, കരട് മാർ​ഗരേഖക്കെതിരെ വ്യാപക എതിർപ്പ്

Published : Sep 20, 2026, 10:46 AM IST
kerala university

Synopsis

എതിർപ്പുമായി ഇടത്, വലത് സംഘടനകൾ രം​ഗത്തെത്തി. ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. അതേ സമയം, നിർദേശം അന്തിമമല്ലെന്നും ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് മാർഗരേഖയെന്നും വിസി മോഹനൻ കുന്നുമ്മൽ വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: കലാലയ രാഷ്ട്രീയത്തിന് തടയിടാനുള്ള കേരള സർവകലാശാല നീക്കം വിവാദത്തിൽ. കരട് മാർഗ്ഗരേഖക്കെതിരെ വ്യാപക എതിർപ്പ് ഉയരുന്നുണ്ട്. ക്യാമ്പസ്സിൽ രാഷ്ട്രീയ സമരങ്ങൾ പാടില്ല, രാഷ്ട്രീയത്തിന്റെ ഭാഗമായി ധർണയോ ഉപരോധമോ പാടില്ല, ക്യാമ്പസ്സിൽ രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കരുത്, ദേശവിരുദ്ധ പശ്ചാത്തലം ഉള്ളവരെ ക്ഷണിച്ചുള്ള പരിപാടികൾ നടത്തരുത്, ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും രാഷ്ട്രീയ പ്രചാരണം പാടില്ല എന്നിങ്ങനെയാണ് കരട് രേഖയിലെ നിർദേശങ്ങൾ. എതിർപ്പുമായി ഇടത്, വലത് സംഘടനകൾ രം​ഗത്തെത്തി. ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതികരിച്ചു. അതേ സമയം, നിർദേശം അന്തിമമല്ലെന്നും ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് മാർഗരേഖയെന്നും വിസി മോഹനൻ കുന്നുമ്മൽ വിഷയത്തിൽ വിശദീകരണം നൽകിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഔദ്യോഗിക ആവശ്യങ്ങൾക്ക് റേഞ്ച് റോവർ ആഢംബര കാറിൽ സഞ്ചാരം, വിശദീകരണവുമായി മന്ത്രി കെ എം ഷാജി
എല്ലാം സ‍ർക്കാ‍ർ പദ്ധതിയെന്ന് ആൻ്റോ, അർജൻ്റീനയുമായി ആദ്യം ചർച്ച നടത്തിയതും അവർ, ജി എസ് ടിക്ക് കൊടുത്ത മൊഴി ഏഷ്യാനെറ്റ് ന്യൂസിന്