ബംഗ്ലാദേശിലെ സ്ത്രീപീഡനങ്ങള്‍;ആറ് മാസം കൊണ്ട് 600 കേസുകളെന്ന് റിപ്പോർട്ട്

By Web DeskFirst Published Jul 18, 2018, 4:56 PM IST
Highlights
  • ബം​ഗ്ലാദേശ് മഹിള പരിഷത്തിന്റെതാണ് റിപ്പോർട്ട്

ധാക്ക(ബംഗ്ലാദേശ്): ബംഗ്ലാദേശില്‍ ആറ് മാസത്തിനുള്ളില്‍ 600 സ്ത്രീകൾ പീഡനത്തിന് ഇരയായെന്ന് ബം​ഗ്ലാദേശ് മഹിള പരിഷത്തിന്റെ (ബിഎംബി) റിപ്പോർട്ട്. 98 പെണ്‍കുട്ടികള്‍ കൂട്ട ബലാത്സംഗത്തിനും 29 പേര്‍ പീഡനത്തിന്  ശേഷം മരിച്ചവരും 61 പേർ പീഡനത്തില്‍ നിന്നും തല നാരിഴക്ക് രക്ഷപ്പെട്ടവരുമാണെന്ന്  റിപ്പോര്‍ട്ടിൽ പറയുന്നു. 84 കുട്ടികൾ ശൈശവ വിവാഹത്തിന്റെ ഇരകളാണെന്നതാണ് റിപ്പോര്‍ട്ടില്‍ പ്രത്യേകം എടുത്ത് പറയേണ്ടത്.

പൂവാല ശല്യം,സ്ത്രീധന പീഡനം തുടങ്ങിയ അതിക്രമങ്ങൾക്ക് 2036ലേറെ സ്ത്രീകളും കുട്ടികളും ഇരയായിട്ടുള്ളതായി റിപ്പാര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിൽ10 പെൺകുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണവും 45 പേരുടെ മുഖം വികൃതമാക്കുക ചെയ്തിട്ടുള്ള കേസുകളാണ്.  90 സ്ത്രീകളെ തട്ടികൊണ്ടും പേയിട്ടുണ്ട് .113 സ്ത്രീകൾ സ്ത്രീധനവുമായി ബന്ധപ്പെട്ട്  പീഡനത്തിന് ഇരയായവരാണ് . അതില്‍ 51 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച്ചയാണ് മഹിള പരിഷത്ത് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

click me!