Latest Videos

ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 ആക്കി കുറച്ചു

By Web DeskFirst Published Sep 1, 2017, 8:08 AM IST
Highlights

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ ദൂരപരിധി 200 മീറ്ററിൽ നിന്ന് 50 ആക്കി കുറച്ചു . ആരാധനാലയങ്ങള്‍ , വിദ്യാലയങ്ങള്‍ എന്നിവയില്‍ എന്നിവയിൽ നിന്നും 50 മീറ്റർ ദുരത്തിൽ ഇനി മുതൽ ബാറുകളാകാം. ബാറുടമകൾക്കുള്ള സർക്കാറിന്റെ ഓണസമ്മാനമാണിതെന്ന് വിഎം സുധീറൻ കുറ്റപ്പെടുത്തി. ടൂറിസം വികസനത്തിനായാണ് തീരുമാനമെടുത്തതെന്നാണ് എക്സൈസ് മന്ത്രിയുടെ വിശദീകരണം.

ഇഷ്ടം പോലെ ബാറുകൾ തുറക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. സ്കൂളുകള്‍ , ആരാധനാലയങ്ങള്‍ , പട്ടികജാതി പട്ടിക വര്‍ഗ കോളനികള്‍ എന്നിവയില്‍ നിന്ന് മദ്യശാലകളിലേക്കുള്ള ദൂരപരിധിയാണ് 200 നിന്ന് 50 മീറ്ററാക്കി കുറച്ചത് . ഫോര്‍  സ്റ്റാർ , ഫൈവ് സ്റ്റാര്‍ , ഹെറിട്ടേജ് ഹോട്ടലുകള്‍ക്കാണ് ഇളവ് . കഴിഞ്ഞ ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിറെ പകർപ്പ് ഏഷ്യാനെറ്ര് ന്യസിന് കിട്ടി. 

2011 ൽ യുഡിഎഫ് സർക്കാറാണ് 50 മീറ്ററായിരുന്ന ദൂര പരിധി 200 മീറ്ററാക്കി ഉയർത്തിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പാതയോരങ്ങളിലെ ബാറുകളുടെ എണ്ണം പരിമിതപ്പെടുത്തിയപ്പോൾ മാറ്റി സ്ഥാപിച്ച ബാറുകള്‍ക്ക് ദൂരപരിധി ഒരു തടസമായിരുന്നു . ദൂരപരിധി കുറക്കണമെന്ന് ഏറെക്കാലമായി ബാറുടമകൾ ആവശ്യപ്പെടുന്നതാണ്. 
 
സർക്കാറും ബാറുമടകളും തമ്മിലെ കള്ളക്കളി കൂടുതൽ പുറത്തുവന്നാതിയ പ്രതിപക്ഷം കുറ്രപ്പെടുത്തി. മത സംഘടനകളും ശക്തമായി പ്രതിഷേധിച്ചു. എതിര്‍പ്പുമായി വി എം സുധീരനും കെ സി ബി സിയും രംഗത്തെത്തി. ഇടതു സർക്കാറിന്‍റെ പുതിയ മദ്യനയത്തിന് ശേഷം മുഖം മിനുക്കി കാത്തിരിക്കുന്ന നിരവധി ബാറുകൾ പുതിയ ഉത്തരവ് വഴി തുറക്കും.

click me!