ദേശീയപാതയോരത്തെ മദ്യശാല; പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Jun 14, 2017, 06:16 AM ISTUpdated : Oct 04, 2018, 07:26 PM IST
ദേശീയപാതയോരത്തെ മദ്യശാല; പുന:പരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

കൊച്ചി: ദേശീയപാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരെ നല്‍കിയ  പുനപരിശോധനാ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.  മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ  മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍  എക്സൈസ് ഡപ്യൂട്ടി കമ്മീഷ്ണര്‍മാര്‍ അനുമതി നല്‍കിയ  ഫയലുകളുമായി കോടതിയില്‍ ഹാജരാവും. പാതയെ സംബന്ധിച്ച് പിഡബ്ലിയുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്യും.

മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ നടപടി തെറ്റായിപ്പോയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു. തുറന്ന 13 മദ്യശാലകളും അടച്ചതായും കോടതിയെ അറിയിച്ചിരുന്നു. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മദ്യശാലകള്‍ തുറക്കാന്‍  അനുമതി നല്‍കിയിയ  മൂന്ന് എക്സൈസ് ഡപ്യൂട്ടി കമ്മീഷ്ണര്‍മാരെ കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജമ്മുവിലെ പൂഞ്ചിൽ പാക് അതിർത്തിക്ക് സമീപം 105 അടി ഉയരത്തിൽ ദേശീയപാതാക ഉയര്‍ത്തി, വിനോദസഞ്ചാരികള്‍ക്ക് സ്വാഗതം
സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ്; 5 ജില്ലകളിൽ മഴയ്ക്ക് സാധ്യത, ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാവും