സൗന്ദര്യ റാണി പാര്‍ക്കിനുള്ളില്‍ തൂങ്ങി മരിച്ചു

Published : Dec 05, 2016, 06:01 PM ISTUpdated : Oct 05, 2018, 02:14 AM IST
സൗന്ദര്യ റാണി പാര്‍ക്കിനുള്ളില്‍ തൂങ്ങി മരിച്ചു

Synopsis

ലണ്ടന്‍: മുന്‍ സൗന്ദര്യ റാണിയെ പാര്‍ക്കിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബ്രിട്ടനിലെ ചെല്‍ട്ടന്‍ഹാമിലുള്ള സൗന്ദര്യ റാണി മിസ് ചെല്‍ട്ടന്‍ഹം എന്നറിയപ്പെടുന്ന സമി കിയഴ്‌സേയെയാണ് വീടിനടുത്തുള്ള പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  

പാര്‍ക്കിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം. അക്കൗണ്ട് മാനേജരായി ജോലി ചെയ്തിരുന്ന ഈ 29 കാരിയായ സമി മോഡലിംഗ് രംഗത്തും സജീവമായിരുന്നു.

കുറച്ചു നാളായി സമിക്ക് മാനസിക അസ്വസ്ഥ്യതകളുണ്ടായിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. കാമുകന്‍ ഡാന്‍ കൂംബറിനൊപ്പം പോര്‍ട്‌സ് മൗത്തില്‍ ഒരു വര്‍ഷം താമസിച്ച ഇവര്‍ പിന്നീട് വിട്ടു നില്‍ക്കുകയായിരുന്നു.

വിഷാദ രോഗത്തെ തുടര്‍ന്ന് പ്രശ്‌നങ്ങളിലായിരുന്നു സമിയെന്ന് കാമുകന്‍ ഡാന്‍ കൂംബര്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി, പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ
'മൗനവും ഒരു തരത്തിൽ സർക്കാരിനോട് ചെയ്യുന്ന സർവീസ്'; ചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ ഉണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് ജയതിലക്