കള്ളപ്പണം വെളുപ്പിക്കല്‍; ആക്‌സിസ് ബാങ്ക് മാനേജര്‍മാര്‍ അറസ്റ്റില്‍

By Web DeskFirst Published Dec 5, 2016, 5:51 PM IST
Highlights

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ പരാതിയിലായിരുന്നു അന്വേഷണം. പ്രത്യേക ഫണ്ട് കൈമാറ്റ വ്യവസ്ഥയിലൂടെ ധാരാളം പണം ഷെല്‍ കമ്പനികള്‍ക്ക് മാറ്റി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

കഴിഞ്ഞമാസം ആക്‌സിസ് ബാങ്കിനു മുന്നില്‍ നിന്നും പഴയ നോട്ടുകള്‍ അടങ്ങിയ 3.7 കോടി രൂപമായി മൂന്നു പേരെ ന്യൂഡല്‍ഹി പൊലീസ് തടഞ്ഞതോടെയാണ് കേസ് ആരംഭിക്കുന്നത്. ക്രമക്കേടുകള്‍ കണ്ടെത്തിയതിനാല്‍ ബാങ്കിലെ പതിനൊന്ന് അക്കൗണ്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു.

ബാങ്ക് അധികൃതരുടെ മൗനാനുവാദത്തോടെ പഴയ നോട്ടുകള്‍ അനധികൃതമായി മാറ്റുന്ന റാക്കറ്റിനെ കുറിച്ചാണ് അന്വേഷണം നടത്തിവന്നത്.

click me!