ത്രിപുരയില്‍ ബീഫ് വില്‍ക്കാം:  ബിജെപി

By web deskFirst Published Mar 14, 2018, 2:35 PM IST
Highlights
  • ഭൂരിപക്ഷത്തിന്റെ ആവശ്യത്തെ തങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ് ഇത് സംമ്പന്ധിച്ച് ബിജെപി നേതാവ് സുനില്‍ ദിയോദര്‍ പറഞ്ഞത്.

അഗര്‍ത്തല:  വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് വിഷയത്തില്‍ ബിജെപി മലക്കം മറിയുന്നു. വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബീഫ് ഒരു സ്ഥിരം ഭക്ഷണമായതിനാല്‍ സര്‍ക്കാര്‍ നിരോധനം ഉണ്ടാകില്ല. ഭൂരിപക്ഷത്തിന്റെ ആവശ്യത്തെ തങ്ങള്‍ അംഗീകരിക്കുന്നുവെന്നാണ് ഇത് സംമ്പന്ധിച്ച് ബിജെപി നേതാവ് സുനില്‍ ദിയോദര്‍ പറഞ്ഞത്.

ഇവിടെ ജനാധിപത്യമാണ്. ക്രിസ്ത്യാനികളും മുസ്ലീമുകളും ചില ഹിന്ദുക്കളും ഇവിടെ ബീഫ് കഴിക്കുന്നുണ്ട്. 90 ശതമാനം പേരുടെ ഭക്ഷണത്തെ നിഷേധിക്കാന്‍ നമ്മുക്ക് കഴിയില്ല. ഇത് വൈകാരികമായ പ്രശ്‌നമാണ്. അതിനാല്‍ ത്രിപുരയില്‍ ബീഫ് നിരോധനം സാധ്യമല്ലെന്നും സുനില്‍ ദിയോദര്‍ പറഞ്ഞു. ഭൂരിപക്ഷം ആവശ്യപ്പെടുകയാണെങ്കില്‍ കേന്ദ്രം തീരുമാനം പുനഃപരിശോധിക്കുമെന്നും സുനില്‍ ദിയോദര്‍ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ബീഫ് നിരോധിച്ചതിനെ തുടര്‍ന്ന് നിരവധി പ്രതിഷേധങ്ങള്‍ ഉടലെടുത്തിരുന്നു. ബീഫിന്റെ പേരില്‍ ഇന്ത്യയില്‍ മുസ്ലിമുകളെ വേട്ടയാടുന്ന അവസ്ഥവരെയുണ്ടായിരുന്നു.   


 

click me!