സോളാര്‍ കേസ്; ബംഗളുരു കോടതിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിസ്താരം ഇന്നും തുടരും

By Web DeskFirst Published Jan 10, 2017, 1:49 AM IST
Highlights

സോളാര്‍ കേസ് വിധി ചോദ്യം ചെയ്ത് ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുന്നത് ഇന്നും തുടരും. എപ്പോഴാണ് വക്കാലത്ത് നല്‍കിയത് കേസിന്റെ നടപടികള്‍ അറിഞ്ഞിരുന്നോ എന്നതുള്‍പ്പെടെ മുപ്പതിലധികം ചോദ്യങ്ങളാണ് കുരുവിളയുടെ അഭിഭാഷകന്‍ ഇന്നലെ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചത്.

സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് ബംഗളുരുവിലെ വ്യവസായി എം.കെ കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ 1.65 കോടി രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്നായിരുന്നു ബംഗളുരു കോടതി വിധി. ഈ ക്രോസ് വിസ്താരത്തിന്റെ അടിസ്ഥാനത്തിലാകും കേസ് വീണ്ടും ഫയലില്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനമെടുക്കും.

 

click me!