
ബെംഗലുരു: മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായി അമ്മയെ മകൻ പെട്രോളൊഴിച്ച് കത്തിച്ചു. ബെംഗലുരുവിലെ സദാശിവ നഗറിലാണ് സംഭവം .സംഭവത്തിൽ ഉത്തംകുമാർ എന്ന ഇരുപത് വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമാറിന്റെ അമ്മ ഭാരതി(59) ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
സംഭവ ദിവസം പണം ആവശ്യപ്പെട്ട് കുമാർ ഭാരതിയെ സമീപിക്കുകയായിരുന്നു. എന്നാൽ മദ്യപിക്കാൻ തരാൻ തന്റെ കൈയ്യിൽ കാശില്ലെന്ന് ഭാരതി വിശദമാക്കിയതോടെ തര്‍ക്കമായി. വാക്കുതര്‍ക്കത്തിന് ശേഷവും പണം നല്‍കുന്നില്ലെന്ന് കണ്ടതോടെയാണ് ഇയാള്‍ പ്രകോപിതനായത്. ഭാരതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് ഇയള്‍ തീ കൊളുത്തുകയായിരുന്നു. ശബ്ദം കേട്ട് അടുത്ത മുറിയിൽ ഉണ്ടായിരുന്ന അച്ഛൻ മഞ്ജുനാഥ് എത്തിയപ്പോഴേക്കും തീ പടര്‍ന്നിരുന്നു. പിതാവ് മഞ്ജുനാഥാണ് തീയണച്ച് ഭാരതിയെ ആശുപത്രിയിലെത്തിച്ചത്.
ഭാരതിയുടെ കൈകളിലും നെഞ്ചിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവർ അപകട നില തരണം ചെയ്തിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മയക്കുമരുന്നിന്റെ ഉപയോഗവും മദ്യപാനവും കാരണം കുമാറിനെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നതായി മഞ്ജുനാഥ് പൊലീസിനോട് വിശദമാക്കി. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam