ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം; സജി ചെറിയാനെ ശരിവെച്ച് ബെന്യാമിനും

Published : Aug 17, 2018, 11:36 PM ISTUpdated : Sep 10, 2018, 12:55 AM IST
ചെങ്ങന്നൂരിലെ സ്ഥിതി അതീവ ഗുരുതരം; സജി ചെറിയാനെ ശരിവെച്ച് ബെന്യാമിനും

Synopsis

രണ്ട് ദിവസം മുമ്പ് അതു വഴി യാത്ര ചെയ്തപ്പോള്‍ ചെങ്ങന്നൂരിലേക്കും പരിസര പ്രദേശങ്ങളിലേക്കും പമ്പാനദി പൊട്ടിയൊലിക്കുകയായിരുന്നു

ചെങ്ങന്നൂര്‍: ഇന്ന് രാത്രിയില്‍ സഹായം ലഭിച്ചില്ലെങ്കില്‍ പതിനായിരങ്ങള്‍ ചെങ്ങന്നൂരില്‍ മരിക്കുമെന്ന് എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞത് ശരിവെച്ച് സാഹിത്യകാരന്‍ ബെന്യാമിന്‍. രണ്ട് ദിവസം മുമ്പ് അതു വഴി യാത്ര ചെയ്തപ്പോള്‍ ചെങ്ങന്നൂരിലേക്കും പരിസര പ്രദേശങ്ങളിലേക്കും പമ്പാനദി പൊട്ടിയൊലിക്കുകയായിരുന്നു.

ആ ഒഴുക്ക് രണ്ട് ദിവസമായി നീണ്ട് നില്‍ക്കുമ്പോള്‍ ഭീകരാന്തരീക്ഷം ഊഹിക്കാവുന്നതാണെന്നും ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അവിടേക്ക് ഉടന്‍ സഹായം എത്തിക്കുകയാണ് വേണ്ടതെന്നും ബെന്യാമിന്‍ കുറിച്ചു. നേരത്തെ, ഏഷ്യാനെറ്റ് ന്യൂസ് അവറിലാണ് ചെങ്ങന്നൂരെ ഭീകരാവസ്ഥ എംഎല്‍എ സജി ചെറിയാന്‍ വ്യക്തമാക്കിയത്.

നിലയില്ലാത്ത എല്ലാവരും മുങ്ങിത്താഴുകയാണ്. ഒരു മനുഷ്യന്‍ പോലും സഹായത്തിനെത്തുന്നില്ല. മരിച്ച് വീണവരുടെ മൃതദേഹം പോലും എടുക്കാന്‍ ആകുന്നില്ല. എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് ഏക വഴി. അതിനായി എങ്ങനെയെങ്കിലും ഹെലികോപ്ടര്‍ എത്തിക്കാന്‍ സഹായിക്കൂ എന്നാണ് സജി ചെറിയാന്‍ യാചിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, 2 കേസുകളിലായി 69 പേര്‍ കൂടി പിടിയിൽ, അറസ്റ്റ് 10000 കടന്നു
വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ