
മക്ക: ഹജ്ജ് തീർത്ഥാടകർ വ്യാജ ഹജ്ജ് സർവ്വീസ് സ്ഥാപനങ്ങളുടെ ചതിയിൽ പെടരുതെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന 93 പേർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. ഇത്തരം 72 സ്ഥാപനങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൃത്യമായ അനുമതിപത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ തടയുമെന്നും പൊലീസ് വ്യക്തമാക്കുന്നു. വ്യാഴാഴ്ച മുതൽ പുണ്യസ്ഥലങ്ങൾക്ക് ചുറ്റും സുരക്ഷാ വലയം തീർക്കുമെന്നും മക്ക പ്രവിശ്യാ പൊലീസ് അറിയിച്ചു. ഹജ്ജിന് നുഴഞ്ഞു കയറുന്നവരെ പിടികൂടുന്നതിന് വേണ്ടി സുരക്ഷാവലയം തീർക്കും. നാൽപത് ചെക്ക് പോസ്റ്റുകളാണ് ഇതിന് വേണ്ടി സ്ഥാപിക്കാനൊരുങ്ങുന്നത്.
അതുപോലെ വ്യാജ ഹജ്ജ് അനുമതിപത്രവമായി എത്തുന്നവരെ തിരിച്ചറിയുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും സജ്ജമാക്കും. ചെക്ക്പോസ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് നൽകും. പൊലീസ് കമാണ്ടർ മേജർ ജനറൽ അബ്ദുൾ ലത്തീഫ് അൽശേത്രിയുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് തമ്പുകൾക്ക് പുറത്ത് താമസിക്കുന്നവരുടെ വിരലടയാളങ്ങൾ പരിശോധിച്ച് അനുമതിപത്രം ഇല്ലെന്ന് കണ്ടെത്തിയാൽ ഇവർക്ക് തടവും പിഴയും നൽകും. പിന്നീട് ഇവരെ നാടുകടത്തുമെന്നും സുരക്ഷാ സേന വ്യക്തമാക്കിയിട്ടുണ്ട്. വളരെ കർശനമായ നടപടികളാണ് വ്യാജ ഹജ്ജ് തീർത്ഥാടകർക്കെതിരെ പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam