ഭിലായ് സ്റ്റീൽ പ്ലാന്‍റില്‍ സ്ഫോടനം; ഒൻപത് പേർ മരിച്ചു, 14 പേർക്ക് പരിക്ക്

Published : Oct 10, 2018, 01:28 PM IST
ഭിലായ് സ്റ്റീൽ പ്ലാന്‍റില്‍ സ്ഫോടനം; ഒൻപത് പേർ മരിച്ചു, 14 പേർക്ക് പരിക്ക്

Synopsis

പ്ലാന്‍റിലെ കൽക്കരി അടുപ്പിലേക്കുള്ള വാതകക്കുഴലിൽ അറ്റകുറ്റപ്പണികൾക്കിടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ ഒമ്പത് ജീവനക്കാർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. രാവിലെ 10.30നായിരുന്നു സംഭവം.  ആകെ 24 ജീവനക്കാരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. 

ഭോപ്പാൽ: ചത്തീസ്ഗഡിലെ ഭിലായ്  ഭിലായ് സ്റ്റീൽ പ്ലാന്‍റില്‍ സ്ഫോടനം. പ്ലാന്‍റിലെ കൽക്കരി അടുപ്പിലേക്കുള്ള വാതകക്കുഴലിൽ അറ്റകുറ്റപ്പണികൾക്കിടെയാണ് സ്ഫോടനമുണ്ടായത്. അപകടത്തില്‍ ഒമ്പത് ജീവനക്കാർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. രാവിലെ 10.30നായിരുന്നു സംഭവം.  ആകെ 24 ജീവനക്കാരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.

സ്ഫോടനത്തിൽ പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്.  ഇവര്‍ക്ക് 80 ശതമാനവും പൊള്ളലേറ്റതായും  മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന് (സെയിൽ) കീഴിലുള്ള സ്ഥാപനമാണ് ഭിലായ് സ്റ്റീല്‍ പ്ലാന്റ്. ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്പുരിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള റായ്പൂരിലാണ്  സ്ഥിത് ചെയ്യുന്നത്. 2014ൽ ഇവിടെ ഗ്യാസ് ചോർന്നുണ്ടായ അപകടത്തില്‍ ആറുപേർ മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ