മൂന്ന് വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി; കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

Published : Oct 10, 2018, 01:23 PM IST
മൂന്ന് വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി; കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

Synopsis

അബോധാവസ്ഥയിലായ കുട്ടിയെ വീട്ടിൽ ഉപേഷിച്ച് മുകേഷ് കടന്നുകളഞ്ഞു. എന്നാൽ കുട്ടി വീട്ടിൽ എത്താൻ വൈകിയതിനെ തുടർന്ന് മാതാപിതാക്കൾ മുകേഷിൻ്റെ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ മകളെ കണ്ടെത്തിയത്.  തുടർന്ന് കുട്ടിയെ ദാനാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പട്ന: മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ കരാട്ടെ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്നയിലെ ദിഗയിൽ ചൊവ്വാഴ്ച്ച വൈകിട്ട് നാലരയോടെയാണ് സംഭവം. പരിശീലനത്തിനായി വീട്ടിലെത്തിയ പെണ്‍കുട്ടിയെ  കരാട്ടെ അധ്യാപകനായ മുകേഷ് കുമാര്‍ പീഡനത്തിനിരയാക്കുകയായിരുന്നു. 

അബോധാവസ്ഥയിലായ കുട്ടിയെ വീട്ടിൽ ഉപേഷിച്ച് മുകേഷ് കടന്നുകളഞ്ഞു. എന്നാൽ കുട്ടി വീട്ടിൽ എത്താൻ വൈകിയതിനെ തുടർന്ന് മാതാപിതാക്കൾ മുകേഷിൻ്റെ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ മകളെ കണ്ടെത്തിയത്.  തുടർന്ന് കുട്ടിയെ ദാനാപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. അടിയന്തര ചികിത്സക്കായി കുട്ടിയെ പട്ന മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ അധ്യാപകനെതിരെ പോക്സേ നിയമ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ