
ദില്ലി: ഭാരതരത്ന സ്വീകരിക്കാൻ തയ്യാറാണെന്ന് അന്തരിച്ച അസാമീസ് ഗായകൻ ഭൂപൻ ഹസാരികയുടെ മകൻ തേജ് ഹസാരിക. തന്‍റെ പിതാവിനും അദ്ദേഹത്തിന്‍റെ ആരാധകർക്കും വേണ്ടി സ്വപ്നതുല്യമായ ഈ പരമോന്നത ബഹുമതി സ്വീകരിക്കാൻ ആഗ്രഹിക്കുന്നതായി തേജ് ഹസാരിക പറഞ്ഞു.
പൗരത്വബില്ലിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഈ മാസം 11 ന് ഭാരതരത്ന നിഷേധിക്കുകയാണെന്ന് അറിയിച്ച ഭൂപൻ ഹസാരികയുടെ കുടുംബത്തിന്‍റെ നിലപാട് വിവാദമായിരുന്നു. എന്നാൽ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നാണ് തേജ് ഹസാരികയുടെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam