ഭൂപേഷ് ബാ​ഗലിന്റെ സത്യപ്രതിജ്ഞ നാളെ; കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന വാ​ഗ്ദാനം ആവർത്തിച്ച് നിയുക്ത മുഖ്യമന്ത്രി

Published : Dec 16, 2018, 10:06 PM ISTUpdated : Dec 16, 2018, 11:01 PM IST
ഭൂപേഷ് ബാ​ഗലിന്റെ സത്യപ്രതിജ്ഞ നാളെ; കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന വാ​ഗ്ദാനം ആവർത്തിച്ച് നിയുക്ത മുഖ്യമന്ത്രി

Synopsis

സമത്വവും സുതാര്യതയും ഐക്യവുമുള്ള മികച്ച ഭരണം ജനങ്ങൾക്ക് വേണ്ടി നൽകാനാണ് കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നത്. കർഷകരുടെ വായ്പകൾ എഴുതിത്തള്ളിക്കൊണ്ടാണ് ഞങ്ങളിതിന് തുടക്കം കുറിക്കുന്നത്. - കോണ്‍ഗ്രസിന്‍റെ ട്വീറ്റിൽ പറയുന്നു.

ദില്ലി: അധികാരത്തിലേറി പത്ത് ദിവസത്തിനുള്ളിൽ കർഷക വായ്പകൾ എഴുതിത്തള്ളുമെന്ന കോൺ​ഗ്രസ് വാ​ഗ്ദാനം ആവർത്തിച്ച് ഛത്തീസ്​ഗഡ് നിയുക്ത മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗൽ. നാളെയാണ് ഭൂപേഷ് ബാ​ഗലിന്റെ സത്യപ്രതിജ്ഞാ ദിനം. അദ്ദേഹത്തോടൊപ്പം വിജയിച്ച കമൽനാഥും അശോക് ​ഗെഹ്ലോട്ടും യഥാക്രമം മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മുഖ്യമന്ത്രിയായി അധികാരത്തിലേറിക്കഴിഞ്ഞു. മുഖ്യമന്ത്രി പദ പ്രഖ്യാപനത്തിന് ശേഷം  ഒരു പുതിയ ഛത്തീസ്​ഗഡ് നിർമ്മിക്കുക എന്ന ഉത്തരവാദിത്വമാണ് രാഹുൽ ​ഗാന്ധി തനിക്ക് നൽകിയിട്ടുള്ളതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. 

കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന കോൺ​ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനം തന്നെയാണ് ഭൂപേഷ് ബാ​ഗലും ആവർത്തിച്ചിരിക്കുന്നത്. ജനങ്ങളും ആ​ഗ്രഹത്തിനും പ്രതീക്ഷകൾക്കും ഒപ്പം നിന്ന് പ്രവർത്തിക്കുന്ന ഒരു സർക്കാരായിരിക്കും ഛത്തീസ്​ഗഡിലേതെന്നും അദ്ദേഹം പറയുന്നു. ''സമത്വവും സുതാര്യതയും ഐക്യവുമുള്ള മികച്ച ഭരണം ജനങ്ങൾക്ക് വേണ്ടി നൽകാനാണ് കോൺ​ഗ്രസ് ആ​ഗ്രഹിക്കുന്നത്. കർഷകരുടെ വായ്പകൾ എഴുതിത്തള്ളിക്കൊണ്ടാണ് ഞങ്ങളിതിന് തുടക്കം കുറിക്കുന്നത്.'' - കോണ്‍ഗ്രസിന്‍റെ ട്വീറ്റിൽ പറയുന്നു.

നിലവിൽ ഛത്തീസ്​ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാ​ഗൽ. അമ്പികർപൂർ എംഎൽഎ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നു. 90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം