'ഷൂ വേണ്ട, ചെരുപ്പ് മതി'; കോപ്പിയടി തടയാൻ വിചിത്രമായ ഉത്തരവിറക്കി ബീഹാർ സർക്കാർ

By Web TeamFirst Published Feb 21, 2019, 5:08 PM IST
Highlights

പരീക്ഷാ ഹാളിൽ വിദ്യാർഥികൾ ഷൂസോ സോക്സോ ധരിക്കരുത്, പകരം ചെരുപ്പ് മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ ഉത്തരവ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.    

 

പട്ന: പത്താം ക്ലാസ് പരീക്ഷയ്ക്ക് കോപ്പിയടി തടയാൻ വ്യത്യസ്തമായ ഉത്തരവിറക്കി ബീഹാർ സർക്കാർ. പരീക്ഷാ ഹാളിൽ വിദ്യാർഥികൾ ഷൂസോ സോക്സോ ധരിക്കരുത്, പകരം ചെരുപ്പ് മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നാണ് സർക്കാർ ഉത്തരവ്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.    

കോപ്പിയടി തടയുന്നതിനും കോപ്പിയടിക്കുന്നവരെ പിടികൂടുന്നതിനും ഉത്തരവ് സഹായിക്കുമെന്നാണ് അധ്യാപകരും പറയുന്നത്. ബീഹാറിൽ 1,418 കേന്ദ്രങ്ങളിലായി 16,60,609 വിദ്യാർഥികളാണ് പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഫെബ്രുവരി 28നാണ് പരീക്ഷ.  കോപ്പിയടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഹാളുകളിൽ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. 
 

click me!