പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പെൺമക്കളെ ദത്തെടുത്ത് ബീഹാർ ജില്ലാ മജിസ്ട്രേറ്റ് ഇനയത്ത് ഖാൻ

Published : Feb 18, 2019, 12:10 PM ISTUpdated : Feb 18, 2019, 12:19 PM IST
പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പെൺമക്കളെ ദത്തെടുത്ത് ബീഹാർ ജില്ലാ മജിസ്ട്രേറ്റ് ഇനയത്ത് ഖാൻ

Synopsis

ബീഹാറിൽ നിന്നുള്ള സൈനികരായ രത്തൻകുമാർ താക്കൂറിന്റെയും സജ്ഞയ് കുമാർ സിൻഹയുടെയും രണ്ട് പെൺമക്കളെയാണ് ഇനയത്ത് ഖാൻ ദത്തുപുത്രികളായി സ്വീകരിച്ചത്. ഇവരുടെ വിദ്യാഭ്യാസവും ഭാവിയിലെ മറ്റെല്ലാ കാര്യങ്ങളും താൻ ഏറ്റെടുത്തതായി ഇവർ അറിയിച്ചു.  

ശ്രീന​ഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മ‍ാരുടെ പെൺമക്കളെ ദത്തെടുത്ത് ബീഹാർ ജില്ലാ മജിസ്ട്രേറ്റ് ഇനയത്ത് ഖാൻ. ബീഹാറിൽ നിന്നുള്ള സൈനികരായ രത്തൻകുമാർ താക്കൂറിന്റെയും സജ്ഞയ് കുമാർ സിൻഹയുടെയും രണ്ട് പെൺമക്കളെയാണ് ഇനയത്ത് ഖാൻ ദത്തുപുത്രികളായി സ്വീകരിച്ചത്. ഇവരുടെ വിദ്യാഭ്യാസവും ഭാവിയിലെ മറ്റെല്ലാ കാര്യങ്ങളും താൻ ഏറ്റെടുത്തതായി ഇവർ അറിയിച്ചു.

രണ്ട് ദിവസത്തെ ശമ്പളവും സൈനികരുടെ കുടുംബത്തിനായി നൽകുമെന്നും ഇവർ പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സർക്കാർ ഉദ്യോ​ഗസ്ഥരോടും അവരുടെ ഒരു ദിവസത്തെ ശമ്പളം രക്തസാക്ഷികളായ ജവാന്മാരുടെ കുടുംബത്തെ സ​​ഹായിക്കുന്നതിനായി നൽകാനും അഭ്യർത്ഥിച്ചു. അതിന് വേണ്ടി ഷേഖ്പുരയിൽ ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. പുൽവാമയിൽ ജീവൻ വെടിഞ്ഞ സൈനികർക്കായി ഒരു മിനിറ്റ് മൗനമാചരണത്തോടെയാണ് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ ജീവനക്കാർ ശനിയാഴ്ച ജോലി ആരംഭിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ
'ഗാന്ധിയെന്ന പേര് സർക്കാരിനെ വിറളിപിടിപ്പിക്കുന്നു': പുതിയ തൊഴിലുറപ്പ് പദ്ധതിക്കെതിരെ ജനുവരി 5 മുതൽ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രക്ഷോഭം