ജാതി മാറി പ്രണയം: യുവതിയെ മാതാപിതാക്കളുടെ സഹായത്തോടെ മരത്തില്‍ കെട്ടിയിട്ട് തല്ലി

Published : Oct 06, 2018, 09:32 AM IST
ജാതി മാറി പ്രണയം: യുവതിയെ മാതാപിതാക്കളുടെ സഹായത്തോടെ മരത്തില്‍ കെട്ടിയിട്ട് തല്ലി

Synopsis

അന്യജാതിക്കാരനെ സ്‌നേഹിച്ച് ഒപ്പം ജീവിക്കാന്‍ ഇറങ്ങി തിരിച്ച യുവതിയെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. ബീഹാറിലെ നവാദ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. യുവതിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ പ്രദേശിക പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

പാറ്റ്ന: അന്യജാതിക്കാരനെ സ്‌നേഹിച്ച് ഒപ്പം ജീവിക്കാന്‍ ഇറങ്ങി തിരിച്ച യുവതിയെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. ബീഹാറിലെ നവാദ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. യുവതിയുടെ മാതാപിതാക്കളുടെ സമ്മതത്തോടെ പ്രദേശിക പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം.

രാജമൗലി സ്വദേശിയായ യുവതി സെപ്റ്റംബർ 30നാണ് അന്യജാതിക്കാരനായ കമുകനൊപ്പം ഇറങ്ങിപ്പോയത്. തുടർന്ന് അടുത്തുള്ള ഗ്രമത്തിൽ ഇരുവരും താമസിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാർ യുവതിയെ വീട്ടിൽ നിന്നും പിടിച്ചിറക്കി വിചാരണ ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. 

സംഭവ വേളയിൽ മാതാപിതാക്കൾ മകളെ തല്ലുന്നത് നോക്കി നിൽക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേ സമയം മകൾ ചെയ്ത കുറ്റത്തിനുളള ശിക്ഷയാണ് അവൾക്ക് കിട്ടിയതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. 

കൂടാതെ തങ്ങളുടെ ജാതിയിൽപ്പെട്ട പയ്യനെ കണ്ടെത്തി മകളെ വിവാഹം കഴിപ്പിക്കുമെന്നും ഇയാൾ കൂട്ടിചേർത്തു. യുവതിയെ നാട്ടുകാർ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതര ജാതിക്കാരനൊപ്പം ഒളിച്ചോടിയെന്ന കുറ്റമാണ് ഗ്രാമപഞ്ചായത്ത് യുവതിക്കെതിരെ ചുമത്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു വർഷത്തിനിടയിലെ മൂന്നാമത്തെ സംഭവം, റഷ്യയ്ക്ക് നഷ്ടമായത് സായുധ സേനാ ജനറലിനെ, കാർ പൊട്ടിത്തെറിച്ചത് പാർക്കിംഗിൽ വച്ച്
ജീവനക്കാർക്ക് മർദ്ദനം, ഒപിയുടെ വാതിൽ തല്ലിപ്പൊളിച്ച് രോഗിക്കൊപ്പമെത്തിയ യുവാവ്, കൊലക്കേസ് പ്രതി അറസ്റ്റിൽ