മുതലക്കോടത്ത് കലുങ്ക് നിർമാണത്തിനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published : Feb 17, 2026, 08:44 AM ISTUpdated : Feb 17, 2026, 09:06 AM IST
accident

Synopsis

ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

ഇടുക്കി: ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27) ആണ് മരിച്ചത്. കലുങ്ക് നിർമ്മിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു.  ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. പൊതുമരാമത്ത് വകുപ്പ് കലുങ്ക് നിര്‍മാണത്തിനായി ഇവിടെ പ്രവ്രർത്തികള്‍ നടത്തിയിരുന്നു. അതിന് വേണ്ടിയെടുത്ത കുഴിയിൽ വീണാണ് അപകടം. ഈ കുഴി മൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. മുതലക്കോടം സ്വദേശിയായ ജെയ്സ് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടത്തിൽ പെടുന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തളർന്നു പിന്മാറാതെ എട്ടു വർഷം നീണ്ട നിയമ പോരാട്ടം, പെർമിറ്റ് നേടി ലിന്‍റോയുടെ ബസ് നിരത്തിലിറങ്ങി
വെല്ലൂരിൽ ക്ഷേത്രോത്സവത്തിനിടെ രഥം മറിഞ്ഞ് അപകടം; ഏഴ് പേർക്ക് പരിക്ക്, നില ​ഗുരുതരം