
തായ് വാന്‍: ബിക്കിനി മാത്രം ധരിച്ച് പർവ്വതാരോഹണം നടത്തുന്നതിൽ പ്രശസ്തയായ പർവ്വതാരോഹകയെ മലമുകളിൽ തണുത്തുറഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. തായ്വാൻ സ്വദേശിനിയായ ജിഗി വൂവിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകാന്ത ട്രക്കിംഗിനായി പോയതായിരുന്നു ഇവര്‍.
എട്ടു ദിവസങ്ങൾക്ക് മുമ്പാണ് 25 ദിവസം നീണ്ടുനിൽക്കുന്ന പർവ്വതാരോഹണത്തിന് ജിഗി പോയത്. തായ് വാനിലെ യുഷാൻ മല കയറുന്നതിനിടയിൽ മലയിടുക്കിലേക്ക് വീണ് കാലിന് മുറിവ് സംഭവിച്ചതായി ഇവർ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞിരുന്നു. തായ് വാന്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താൻ സാധിച്ചില്ല. 28 മണിക്കൂറിന് ശേഷമാണ് എയർലിഫ്റ്റിംഗ് സംവിധാനത്തിലൂടെ ജിജിയെ പുറത്തെടുക്കാൻ സാധിച്ചത്. അപ്പോഴേയ്ക്കും ഇവർ മരണപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അർദ്ധരാത്രിക്ക് ശേഷമുള്ള ഊഷ്മാവ് തണുത്തുറഞ്ഞ അവസ്ഥയിലാണെന്ന് നാന്റൗ കൗണ്ടി ഫയർ ഡിപ്പാർട്ട്മെന്റ് കമാണ്ടർ ലിൻ ചെങ്ങ് പറയുന്നു.
സമൂഹമാധ്യമങ്ങളിലെ താരം കൂടിയാണ് വൂ ചി യുൻ എന്നറിയപ്പെടുന്ന ജിജി വൂ. പർവ്വതത്തിന്റെ ഏറ്റവും മുകളിലെത്തിയതിന് ശേഷം ഇവർ ബിക്കിനി ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കു വയ്ക്കാറാണ് പതിവ്. എന്നാൽ ഇവരുടെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇതുവരെ ലഭിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam