
തിരുവനന്തപുരം:എംഎല്‍എയും നടനുമായ മുകേഷിനെതിരെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മി ടൂ ക്യമ്പയിന്‍റെ ഭാഗമായി നടത്തിയ ആരോപണം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് ബിന്ദു കൃഷ്ണ. സിപിഎമ്മിന്‍റെ എംഎൽഎ മാര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളുടെ നിര നീളുകയാണ്. നിയമനടപടികൾക്ക് മുകേഷ് വിധേയനാകണം. രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ടാണ് സിപി.എമ്മിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ മുന്നോട്ടുപോകുന്നത്. പാർട്ടി നിയമവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ സമാന്തര സംവിധാനം ഉപയോഗിച്ചുകൊണ്ട് ആരോപണ വിധേയരെ രക്ഷിക്കുന്നുവെന്നും ബിന്ദു കൃഷ്ണ ആരോപിച്ചു.
പത്തൊമ്പത് വര്‍ഷത്തിന് മുന്‍പ് കോടീശ്വരന്‍ എന്ന ക്വിസ് പരിപാടിയുടെ ചിത്രീകരണത്തിനിടെ പരിപാടിയുടെ മലയാളം അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് തന്‍റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചു. നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്‍റെ മേധാവിയായ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്തു എന്നാണ് ടെസ് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam