സഭയ്ക്ക് ഫ്രാങ്കോയെ പോലെ ഒരാൾ അപമാനമെന്ന് ബിനോയ് വിശ്വം

Published : Sep 15, 2018, 05:41 PM ISTUpdated : Sep 19, 2018, 09:26 AM IST
സഭയ്ക്ക് ഫ്രാങ്കോയെ പോലെ ഒരാൾ അപമാനമെന്ന് ബിനോയ് വിശ്വം

Synopsis

ഫ്രാൻസിസ് മാർപ്പാപ്പ നയിക്കുന്ന സഭയ്ക്ക് ഫ്രാങ്കോയെ പോലെ ഒരാൾ അപമാനമെന്ന് ബിനോയ് വിശ്വം എം പി. സഭ എക്കാലത്തും ഉയർത്തിപ്പിടിച്ചത് സ്ത്രീപക്ഷ നിലപാടാണ്.

 

തിരുവനന്തപുരം: ഫ്രാൻസിസ് മാർപ്പാപ്പ നയിക്കുന്ന സഭയ്ക്ക് ഫ്രാങ്കോയെ പോലെ ഒരാൾ അപമാനമെന്ന് ബിനോയ് വിശ്വം എം പി.സഭ എക്കാലത്തും ഉയർത്തിപ്പിടിച്ചത് സ്ത്രീപക്ഷ നിലപാടാണ്. ഇടതുപക്ഷ സർക്കാർ കന്യാസ്ത്രീക്ക് ഒപ്പം നിൽക്കുമെന്നാണ് വിശ്വാസം.

നടപടികളില്‍ കാലതാമസമുണ്ടാകുന്നത് പഴുതടച്ച അന്വേഷണമായതിനാലെന്നും ബിനോയ് വിശ്വം പറഞ്ഞു. 

അതേസമയം, ബിഷപ്പ് സ്ഥാനമടക്കമുള്ള ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറിനില്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ തീരുമാനിച്ചു. അന്വേഷണവുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായി കേരളത്തിലേക്ക് വരുന്നതിനാലാണ് താല്‍ക്കാലികമായി സ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നാണ് അദ്ദേഹം  വൈദികർക്ക്  അയച്ച കത്തില്‍ പറയുന്നു. രൂപതക്ക് പുറത്തുപോകുന്പോഴുള്ള താൽക്കാലികമായ നടപടി മാത്രമാണിതെന്നും ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം