ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിലേയ്ക്ക്

By Web TeamFirst Published Sep 24, 2018, 1:31 PM IST
Highlights

കോടതിയില്‍ ബഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. ക്രീം കളർ പൈജാമയും ഷർട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്.

കോട്ടയം:കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോയെ ഒക്ടോബര്‍ ആറ് വരെ ജുഡീഷ്യല്‍ റിമാന്‍ഡില്‍ വിട്ടു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍റില്‍ വിട്ടത്. കോടതിയില്‍ ബിഷപ്പും അഭിഭാഷകനും പരാതികള്‍ ഉന്നയിച്ചിരുന്നു. 

ക്രീം കളർ പൈജാമയും ഷർട്ടും കുറവിലങ്ങാട് തെളിവെടുപ്പിന് കൊണ്ടു പോകുന്നതിന് മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ബിഷപ്പ് ആരോപിച്ചത്. ഇത് നിയമവിരുദ്ധമെന്ന് ഫ്രാങ്കോയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. റിമാന്‍ഡില്‍ വിട്ട ബിഷപ്പിനെ പാലാ സബ്ജയിലിലേക്കായിരിക്കും കൊണ്ടുപോകുക. അതേസമയം ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഉച്ചക്ക് 1:45ന് കോടതി പരിഗണിക്കും.

കേസ് പ്രത്യേക താല്‍പ്പര്യത്തോടെ കെട്ടി ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നുണ്ട്. നിരപരാധിയാണ്, പരാതി കെട്ടിച്ചമച്ചതാണ്. കന്യാസ്ത്രീ ആദ്യം നൽകിയ പരാതിയിൽ ലൈംഗിക പീഡനം ഇല്ലായിരുന്നുവെന്നും ഫ്രാങ്കോ മുളയ്ക്കല്‍ ആരോപിക്കുന്നു.


 

click me!