ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84ാം നാള്‍ അറസ്റ്റ് – ബിഷപ്പ് കേസ് നാള്‍വഴി ഇങ്ങനെ

By Web TeamFirst Published Sep 21, 2018, 3:50 PM IST
Highlights

84ാം ദിവസം മുന്‍ ജലന്ധര്‍ ബിഷപ്പ് അറസ്റ്റിലാകുമ്പോള്‍ കേസിന്‍റെ നാള്‍ വഴികള്‍ ഇങ്ങനെയാണ്

84ാം നാള്‍ നടപടി; ബലാത്സംഗ കേസില്‍ ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍

2018  ജൂണ്‍ 27

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്തെന്ന് കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി മഠത്തിലെ കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

2018  ജൂണ്‍ 29

പരാതി അന്വേഷിക്കാന്‍ വൈക്കം ഡിവൈഎസ്പി സുഭാഷ്കുമാറിനെ ചുമതലപ്പെടുത്തി. കുറവിലങ്ങാട് മഠത്തിലെ സന്ദര്‍ശക രജിസ്റ്റര്‍ പോലീസ് പരിശോധിക്കുന്നു.  

2018  ജൂലൈ 05

ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

2018  ജൂലൈ 09

അന്വേഷണസംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി.

2018  ജൂലൈ 10

ബിഷപ്പ് രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്. പോലീസ് വീണ്ടും കന്യാസ്ത്രീയുടെ മൊഴി എടുത്തു.

2018  ജൂലൈ 12

മിഷനറീസ് ഓഫ് ജീസസിന്‍റെ കണ്ണൂരിലുളള മഠത്തിലെത്തി പോലീസ് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു.

2018  ജൂലൈ  14

കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ.ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴിയെടുത്തു.

2018  ജൂലൈ 19

ബിഷപ്പിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് കന്യാസ്ത്രീ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നടത്തിയ 14 മിനിട്ട് ഫോണ്‍ സംഭാഷണം പുറത്ത്. കന്യാസ്ത്രീ തനിക്കു പരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാളിന്‍റെ വാദം പൊളിഞ്ഞു.  

2018  ജൂലൈ 20

സംഭവം നടക്കുമ്പോള്‍ കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്ന രണ്ടു  കന്യാസ്ത്രീകളുടെ മൊഴി ബാംഗളൂരുവില്‍ നിന്ന് പോലീസ് രേഖപ്പെടുത്തുന്നു.

2018  ഓഗസ്റ്റ് 13

അന്വേഷണസംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തു

2018  സെപ്റ്റംബര്‍ 08

ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി.

2018  സെപ്റ്റംബര്‍ 10

കന്യാസ്ത്രീയുടെ പരാതിയില്‍ പോലീസ് എന്ത് നടപടി സ്വീകരിച്ചുവെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

2018  സെപ്റ്റംബര്‍ 11

കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വത്തിക്കാന് കന്യാസ്തീയുടെ കത്ത്.

2018  സെപ്റ്റംബര്‍ 12

സെപ്റ്റംബര്‍ 19-ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് പോലീസ് നോട്ടീസ് അയച്ചു.

2018  സെപ്റ്റംബര്‍ 13

ബിഷപ്പിനെതിരായ കേസിലെ പോലീസ് അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി.

2018  സെപ്റ്റംബര്‍ 15

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി ഒഴിഞ്ഞു. മിഷനറീസ് ഓഫ് ജീസസ് നല്‍കിയ പത്രക്കുറിപ്പിനൊപ്പം കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് വിവാദമായി.

2018  സെപ്റ്റംബര്‍ 19

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി.

2018 സെപ്റ്റംബര്‍ 20

രണ്ടാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. മൊഴികളില്‍ വ്യക്തത വരുത്താന്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചു.

2018 സെ്പറ്റംബര്‍ 21

രാവിലെ 10.30 ഓടെ ഫ്രാങ്കോ മുളക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി. 12 മണിയോടെ കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തി. ഒരുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി.

click me!