നാം അതിജീവിക്കും; കേരള ജനതയ്ക്കൊരു ബിഗ് സല്യൂട്ട്

Published : Aug 21, 2018, 11:56 PM ISTUpdated : Sep 10, 2018, 03:54 AM IST
നാം അതിജീവിക്കും; കേരള ജനതയ്ക്കൊരു ബിഗ് സല്യൂട്ട്

Synopsis

കേരളം വിറങ്ങലിച്ച്‌ നിന്ന അത്യന്തം ഭയാനകമായ നാളുകളിലൂടെയാണ് നാം ഏവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.  പ്രായഭേദമന്യേ  ജനങ്ങള്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കൈവിട്ടു പോയ ഒരവസ്ഥ, വാസസ്ഥലങ്ങൾ,  കഠിനാധ്വാനം ചെയ്തു ഒരുക്കൂട്ടി വെച്ച സമ്പാദ്യങ്ങൾ,  ഉപജീവന മാർഗത്തിനായി ഉപയോഗിക്കുന്ന കൃഷിയിടങ്ങൾ,  പണി സാമഗ്രികൾ, മിണ്ടാപ്രാണികൾ എന്ന് തുടങ്ങി സർവസ്വവും കൈവിട്ടു പോകുന്നു.

 600ഓളം  ദുരിതബാധിതർ താമസിക്കുന്ന ക്യാമ്പ് ഏറ്റെടുത്ത ബിസ്മി ഗ്രൂപ്പിന്‍റെ എംഡി അജ്മല്‍ പ്രളയകാലത്തെ ദുരിതങ്ങളെ കുറിച്ച് എഴുതുന്നു 

കൊച്ചി: കേരളം വിറങ്ങലിച്ച്‌ നിന്ന അത്യന്തം ഭയാനകമായ നാളുകളിലൂടെയാണ് നാം ഏവരും കടന്നു പോയിക്കൊണ്ടിരിക്കുന്നത്.  പ്രായഭേദമന്യേ  ജനങ്ങള്‍ തങ്ങളുടെ ഉറ്റവരെയും ഉടയവരെയും കൈവിട്ടു പോയ ഒരവസ്ഥ, വാസസ്ഥലങ്ങൾ,  കഠിനാധ്വാനം ചെയ്തു ഒരുക്കൂട്ടി വെച്ച സമ്പാദ്യങ്ങൾ,  ഉപജീവന മാർഗത്തിനായി ഉപയോഗിക്കുന്ന കൃഷിയിടങ്ങൾ,  പണി സാമഗ്രികൾ, മിണ്ടാപ്രാണികൾ എന്ന് തുടങ്ങി സർവസ്വവും കൈവിട്ടു പോകുന്നു. 90 വർഷങ്ങൾക്കിപ്പുറം ഇത് പോലൊരു ദുരവസ്ഥക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടില്ല എന്നാണ് പ്രായം ചെന്നവർ അടിവരയിട്ടു പറയുന്നത്.

ഈ മഹാ ദുരന്തത്തിലും മനസ് പതറാതെ പിടിച്ച് നിന്ന കേരളത്തിലെ സാധാരണ ജനങ്ങളെകുറിച്ചാണ് എനിക്കിപ്പോൾ ഏറെ മതിപ്പു തോന്നുന്നത്. സർക്കാരും ജനപ്രതിനിധികളും ഒരു പോലെ സഹായത്തിനായി കരഞ്ഞു കേഴുന്ന അവസ്ഥയിൽ മനസ് പതറാതെ ദുരന്തമുഖത്ത് സ്വന്തം ജീവൻ പണയപ്പെടുത്തി ചാടി ഇറങ്ങിയ കേരളത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ, മധ്യവയസ്കർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവരുടെ നിസ്വാർത്ഥ സേവനം ഇവിടെ എടുത്തു പറയേണ്ട വസ്തുതയാണ്.  

രാഷ്ട്രീയ വൈര്യങ്ങളും ജാതീയ ചിന്തകളും കൊടി കുത്തി വാഴുന്ന കാലത്ത് അത്തരക്കാരെ അമ്പരപ്പിച്ചു കൊണ്ടാണ് മേല്‍പറഞ്ഞ വളണ്ടീയർമാർ രക്ഷകരായി എത്തിയത്.  ബിസ്മി ഗ്രൂപ്പ്‌  ഏറ്റെടുത്ത  600ഓളം  ദുരിതബാധിതർ താമസിക്കുന്ന  എറണാകുളം കങ്ങരപ്പടി ഹോളി ക്രോസ്സ് കോൺവെന്റ് സ്കൂളിൽ പ്രവർത്തിക്കുന്ന റെസ്ക്യൂ ക്യാമ്പിലും ഞാൻ ഇത്തരം സേവന പ്രവർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുകയുണ്ടായി.  ഈ നിമിഷവും അവർ കർമനിരതരായി രംഗത്തുണ്ട്.  "ഈ പ്രളയക്കെടുതി തീരും വരെ ഞങ്ങൾ ദുരിതബാധിതരോടൊപ്പം" എന്ന പ്രതിജ്ഞയുമായാണ് അവര്‍ നില്‍ക്കുന്നത്.


 
ചെറിയ കുഞ്ഞുങ്ങൾ, പ്രായം ചെന്ന വൃദ്ധ ദമ്പതികൾ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങി എല്ലാ ജനവിഭാഗളുമായും എനിക്ക് സംവദിക്കാൻ ഇടയുണ്ടായി. വിശിഷ്യ കങ്ങരപ്പടി  ഹോളി ക്രോസ് കോൺവെന്റ്  സ്കൂൾ അധികൃതർ,  സ്നേഹസമ്പന്നരായ ഒരു കൂട്ടം നാട്ടുകാർ എന്നിവരുടെ അകമഴിഞ്ഞ സഹായം ഞാൻ അവിടെ കണ്ടു.  കേരളത്തിന്റെ നിരവധി ക്യാമ്പുകകളിലും ഈ സാഹചര്യം തന്നെയാണ് ഉണ്ടായിട്ടുള്ളത്.  വരും നാളുകൾ  പുനരധിവാസനത്തിന്‍റേതാണ്.  

ഒരു കാര്യം എനിക്കുറപ്പാണ്. ഭൂമിയിലെ സകല ദുരന്തങ്ങളിൽ നിന്നും നാം ഏവരെയും കാത്തുരക്ഷിക്കട്ടെ എന്ന് ഞാൻ ഉള്ള് നിറഞ്ഞ് പ്രാർഥിക്കുന്നു,  കേരളത്തിലെ എല്ലാ റെസ്ക്യൂ ടീമിനും നന്ദി അറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു. ഈ പ്രളയത്തിൽ എന്റെ സ്ഥാപനങ്ങൾക്കും വൻ നാശനഷ്ടം ഉണ്ടായി.  നിങ്ങളേവരുടെയും പ്രാർത്ഥന കൊണ്ട് ഞാൻ അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ബിസ്മിയുടെ എല്ലാ ഔട്ലെറ്റുകളിലും ഹോൾസെയിൽ വിലയേക്കാൾ കുറച്ചു അവശ്യ സാധനങ്ങൾ ഈ പ്രളയ നാളുകളിൽ നൽകി വരുന്നുണ്ട്.  ബിസ്മിയുടെ കേരളത്തിലുടനീളമുള്ള ഔട്ലെറ്റുകളിൽ  ഈ സൗകര്യം ഉണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നാറാത്തത് നാറും' ബൈപ്പാസിൽ മാലിന്യ കൂമ്പാരം; കോർപ്പറേഷനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം, മാലിന്യനീക്കം തുടങ്ങിയെന്ന് കൗൺസിലർ
തൃക്കാക്കരയിലെ 'സ്വതന്ത്ര പരീക്ഷണം' നിർത്തി സിപിഎം, ഉമ തോമസിനെ പാർട്ടി ചിഹ്നത്തിൽ നേരിടാൻ പുഷ്പ ദാസ്