10:24 PM (IST) Aug 04

Malayalam News Live :ട്രെയിനിനകത്തെ പരിശോധനയ്ക്ക് ശേഷം പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് ഉപേക്ഷിച്ച പൊതികൾ, അകത്ത് 6 കിലോ ക‌ഞ്ചാവ്

ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് ആറുകിലോ കഞ്ചാവ് കണ്ടെത്തി. വൈകിട്ട് അഞ്ചിന് റെയിൽവേ പോലീസിന്‍റെ പരിശോധനയ്ക്കിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് മൂന്നു പൊതികളിലായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്

Read Full Story
09:19 PM (IST) Aug 04

Malayalam News Live :സംസ്ഥാനത്ത് 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കണ്ണൂരില്‍ പ്രൊഫഷണല്‍ കോളേജുകൾക്ക് ബാധകമല്ല; ഇടമുറിയാതെ കനത്ത മഴ

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

Read Full Story
09:04 PM (IST) Aug 04

Malayalam News Live :അച്ഛനെ റോഡിൽ വലിച്ചിഴച്ചു, കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, യുവാവിന് കഠിന തടവും പിഴയും വിധിച്ച് കോടതി

വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും

Read Full Story
08:38 PM (IST) Aug 04

Malayalam News Live :പ്രവർത്തകരെ അഭിവാദ്യം ചെയ്ത് ചെന്നൈയിലേക്ക്, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെ ഉദയനിധിയെ വിട്ടയച്ചു

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

Read Full Story
07:43 PM (IST) Aug 04

Malayalam News Live :വലിയ പദ്ധതികൾ മാത്രം! വിദഗ്ധമായി കവർന്നത് 25 പവൻ, കണ്ണപ്പൻ രതീഷിനെതിരെ നാൽപ്പതിലേറെ കവർച്ച കേസുകൾ, ഒടുവിൽ പിടിയിൽ

വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നാൽപ്പതിലേറെ കവർച്ച കേസുകളിലെ പ്രതിയായ കണ്ണപ്പൻ രതീഷ് (29) ആണ് പിടിയിലായത്

Read Full Story
07:24 PM (IST) Aug 04

Malayalam News Live :തോരാമഴയും കണ്ണീരും; മഴക്കെടുതിയിൽ ആലപ്പുഴ ജില്ലയിൽ 2 പേർക്ക് ജീവൻ നഷ്ടമായി, ഒരാളെ കാണാനില്ല, തെരച്ചിൽ തുടരുന്നു

മഴക്കെടുതിയിൽ ജില്ലയിൽ രണ്ടുമരണം. ഒരാളെ കാണാതായി. ചെങ്ങന്നൂർ പാണ്ടനാട് മിത്രമഠം പാലത്തിനുസമീപം മാറ്റിയിട്ട വാഹനം സുരക്ഷിതമാണോയെന്ന് നോക്കാൻപോയ യുവാവിനെ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി

Read Full Story
05:08 PM (IST) Aug 04

Malayalam News Live :'തുറന്നു പറയേണ്ടി വരും, ഇപ്പോഴല്ലെങ്കില്‍ പിന്നെ', ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി കെ രാജൻ

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര വിവാദത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി കെ രാജൻ

Read Full Story
04:55 PM (IST) Aug 04

Malayalam News Live :ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മരിച്ചവരിൽ മലയാളിയും, ചികിത്സയിലിരിക്കെയാണ് മരണം

എട്ടുമാസം മുമ്പാണ് ഷിജിൻ ദുബായിൽ എത്തിയത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറ്റിൽ വീഡിയോ ​ഗ്രാഫർ ആയിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റ ഷിജിൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.

Read Full Story
04:28 PM (IST) Aug 04

Malayalam News Live :പിവി അൻവറിന് രഹസ്യം ചോർത്തി നൽകിയ പൊലീസുകാർക്ക് ആശ്വാസം, സസ്പെൻഷൻ പിൻവലിച്ചു

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പൊലിസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

Read Full Story
03:56 PM (IST) Aug 04

Malayalam News Live :നിലവിളി ശബ്ദം കേട്ടു, പെട്ടന്ന് ലൈറ്റുകൾ ഓഫായി, 'കുടുംബത്തിന് നാണക്കേടുണ്ടാക്കിയ' 24കാരിയെ പിതാവ് കൊലപ്പെടുത്തി, പ്രതി പിടിയിൽ

ഉത്തർപ്രദേശിലെ ആഗ്രയിൽ കുടുംബത്തിന്‍റെ എതിർപ്പ് അവഗണിച്ച് വിവാഹം കഴിച്ച 24-കാരിയായ മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Read Full Story
02:35 PM (IST) Aug 04

Malayalam News Live :റിമാൻഡ് ചെയ്യേണ്ടതില്ല, ഉദയനിധിയെ വിട്ടയക്കും; കോടതിയെ നിലപാട് അറിയിച്ച് തമിഴ്നാട് സർക്കാർ

നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റ് ചെയ്ത ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെ വിട്ടയക്കാമെന്ന നിലപാടിൽ തമിഴ്നാട് സർക്കാർ. ഉദയനിധിയെ റിമാൻഡ് ചെയ്യേണ്ടതില്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിൽ എടുത്തതെന്നും എജി കോടതിയിൽ അറിയിച്ചു

Read Full Story
02:19 PM (IST) Aug 04

Malayalam News Live :സംസ്ഥാനത്തിന് സ്വന്തമായി മുന്നറിയിപ്പ് നൽകാൻ അനുമതിയില്ല, കാലാവസ്ഥാ അലർട്ടുകളിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തി റവന്യുമന്ത്രി

സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ മുന്നറിയിപ്പ് നൽകാൻ അനുമതിയില്ലെന്നും, കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന അലർട്ടുകൾ പ്രഖ്യാപിക്കുക മാത്രമാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും മന്ത്രി വ്യക്തമാക്കി.

Read Full Story
02:18 PM (IST) Aug 04

Malayalam News Live :പത്തനംതിട്ടയിലെ പ്രളയബാധിത മേഖല സന്ദർശിച്ച് മുഖ്യമന്ത്രി വിഡി സതീശൻ; സിപിഎം പറയുന്നതനുസരിച്ച് പോകാൻ കഴിയില്ലെന്ന് പ്രതികരണം

ക്യാമ്പുകളിലെത്തി ദുരിത ബാധിതരെ മുഖ്യമന്ത്രി സന്ദർശിച്ചു. നദികളിലെ മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read Full Story
02:04 PM (IST) Aug 04

Malayalam News Live :ഇടുക്കിയിൽ മലമ്പനി ബാധിതർ കൂടുന്നു, ഈ വർഷം രോ​ഗം പിടിപെട്ടത് 310 പേർക്ക്, പ്രതിരോധ പ്രവർത്തനവുമായി ആരോ​ഗ്യവകുപ്പ്

ഝാർഖണ്ഡിൽ നിന്നും ഇടുക്കിയിലെ തോട്ടം മേഖലയിൽ പണിക്കെത്തുന്ന അതിഥി തൊഴിലാളികളാണ് മലമ്പനി സ്ഥിരീകരിച്ചവരിൽ എൺപത് ശമാനത്തിലധികവും. സിംഗ്ബും ഗോഡ ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലും.

Read Full Story
01:29 PM (IST) Aug 04

Malayalam News Live :സിപി ജോണിന്റെ വിവാദ പ്രസ്താവന - 'സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ല'; പരാമര്‍ശം അപലപനീയമെന്ന് ആനി രാ

കെഎസ്ആർടിസി ബസിലെ സൗജന്യ യാത്രയ്ക്കായി തള്ളികയറുന്ന സ്ത്രീകൾ സ്വന്തം മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളിൽ വിടും. ഇവർ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിൽ പോകാതെ സർക്കാർ ആശുപത്രികളുടെ വരാന്തകളിൽ കിടക്കുമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

Read Full Story
01:08 PM (IST) Aug 04

Malayalam News Live :മന്ത്രിയുടെ മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നതെന്ന് കെഎൻ ബാല​ഗോപാൽ; പ്രിയദർശിനി അവസാനിപ്പിക്കാനുള്ള ആസൂത്രണ നീക്കത്തിന്റെ ഭാഗമെന്ന് പി രാജീവ്

പ്രിയദർശിനി സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി സിപി ജോൺ നടത്തിയ പരാമർശങ്ങൾക്കെതിരെ മുൻ മന്ത്രിമാരായ കെഎൻ ബാലഗോപാലും പി രാജീവും രൂക്ഷവിമർശനം ഉന്നയിച്ചു. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അവർ ആരോപിച്ചു.

Read Full Story
12:44 PM (IST) Aug 04

Malayalam News Live :മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി

കേസിൽ സര്‍ക്കാരിന് നോട്ടീസ് അയച്ച് ഹൈക്കോടതി. കെഎം ബഷീറിന്റെ ഭാര്യ സി ജസീലയുടെ ഹര്‍ജിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണനാണ് കോടതിയുടെ നിർദേശം. വിചാരണ കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണം എന്നാണ് ഹർജിയിലെ ആവശ്യം.

Read Full Story
12:34 PM (IST) Aug 04

Malayalam News Live :ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

താൽക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതി മൂലമാണ് യുവാവ് തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. 18 വർഷമായി കെഎസ്ആർടിസിയിൽ താൽക്കാലിക കണ്ടക്ടറാണ് യോഗീഷ്

Read Full Story
12:11 PM (IST) Aug 04

Malayalam News Live :തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു; ഭർതൃമാതാവിനെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

ശാരദ ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. ഇവരുടെ വീടുപണി നടക്കുന്നതിനാൽ തൊട്ടടുത്ത താൽക്കാലികമായി പണിത ഷെഡ്ഡിൽ നിന്നും ഇലക്ട്രിക് വയർ ഉപയോഗിച്ച് കണക്ഷൻ എടുത്തിരുന്നു. ഇതായിരുന്നു ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു.

Read Full Story
11:47 AM (IST) Aug 04

Malayalam News Live :ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് - പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്; ഇൻഫർമേഷൻ ഓഫീസർക്കെതിരെ നടപടിക്ക് മുന്നറിയിപ്പ്

പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥിക്ക് ഉത്തരക്കടലാസുകളുടെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും ലഭ്യമാക്കാത്തത് തീർത്തും നിരുത്തരവാദപരമാണെന്ന് വിവരാവകാശ കമ്മീഷൻ

Read Full Story