
ദില്ലി: താൻ നൊബേൽ സമ്മാനത്തിന് അർഹനെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി.അഴിമതിക്കും അരാജകത്വത്തിനും നൊബേൽ സമ്മാനം ഉണ്ടെങ്കിൽ ഉറപ്പായും കെജ്രിവാളിന് തന്നെ കിട്ടുമെന്ന് ദില്ലി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു.ക്രൂരമായ തമാശയാണ് കെജ്രിവാളിന്റെതെന്നും ബിജെപി, ദില്ലിയിലെ ജനം ഇതിന് നേരത്തെ തന്നെ തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകിയെന്നും സച്ദേവ പറഞ്ഞു
ദില്ലിയിൽ ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ലഫ് ഗവർണർ ഇത്രയൊക്കെ തടയാൻ ശ്രമിച്ചിട്ടും താൻ ദില്ലിയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾക്ക് നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് കെജ്രിവാൾ പറഞ്ഞത്.