'ക്രിമിനലുകളെ വെള്ളപൂശുന്ന കമ്യൂണിസ്റ്റ് സിസ്റ്റം' സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച കേസിലെ പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട കെകെ ശൈലജക്കെതിരെ ബിജെപി

Published : Aug 06, 2025, 02:28 PM IST
Rajeev Chandrasekhar

Synopsis

സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച കേസിലെ പ്രതികളെല്ലാം മാന്യന്മാർ ആണെന്നാണ് കെ കെ ശൈലജയുടെ അവകാശവാദം

തിരുവനന്തപുരം: ക്രിമിനലുകളുമായി വേദി പങ്കിടുന്നതിനൊപ്പം അവരെ വെള്ളപൂശുകയും ചെയ്തിരിക്കുകയാണ് സിപിഎം എംഎൽഎയും മുൻ മന്ത്രിയുമായ കെ കെ ശൈലജയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സി. സദാനന്ദൻ മാസ്റ്ററെ ആക്രമിച്ച കേസിലെ പ്രതികളായവരെല്ലാം മാന്യന്മാർ ആണെന്നാണ് കെ കെ ശൈലജയുടെ അവകാശവാദം. 

എന്നും അക്രമികളും കൊലയാളികളുമായി കൈകോർത്ത ചരിത്രമാണ് സംസ്ഥാനത്തെ സിപിഎമ്മിനുള്ളത്. അവരെ ഉപയോ​ഗിച്ച് രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കിയാണ് അവർ മുന്നോട്ട് നീങ്ങിയത്. ഈ നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നാണ് കെ കെ ശൈലജയുടെ വാക്കുകളും, ജയിലിൽ സിപിഎം അക്രമികൾക്ക് ലഭിക്കുന്ന പ്രത്യേക പരി​ഗണനയുടെ വാ‍ർത്തകളുമെല്ലാം വ്യക്തമാക്കുന്നത്. ഇതിനെ ഒരുമിച്ച് നിന്ന് എതിർത്ത് തോല്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അതിലൂടെ മാത്രമെ ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളവും യാഥാർത്ഥ്യമാകൂയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. എ.ജെ. ഷഹ്നയുടെ ആത്മഹത്യ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
'മുൻപത്തേതിനേക്കാൾ ആയുധവും സേനയും സജ്ജം, ആക്രമിച്ചാൽ തിരിച്ചടിക്കും'; അമേരിക്കൻ - ഇസ്രായേൽ കൂട്ടുകെട്ടിനെതിരെ ഇറാൻ പ്രസിഡൻ്റ്