സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് ബിജെപി

By Web TeamFirst Published Oct 27, 2018, 11:29 AM IST
Highlights

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു. ഗൂഡാലോചനയിലെ മുഖ്യപങ്ക് മുഖ്യമന്ത്രി പിണറായി വിജയനും  സന്ദീപാനന്ദ ഗിരിക്കുമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണ ദാസ് ആരോപിച്ചു. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും കൃഷ്ണദാസ് കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികിരിച്ചു. 

കാസര്‍കോഡ്: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു. ഗൂഡാലോചനയിലെ മുഖ്യപങ്ക് മുഖ്യമന്ത്രി പിണറായി വിജയനും സന്ദീപാനന്ദ ഗിരിക്കുമാണെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണ ദാസ് ആരോപിച്ചു. ആദ്യം ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്നും കൃഷ്ണദാസ് കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് പ്രതികിരിച്ചു.

ശബരിമല വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാനുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമാണിത്. സന്ദീപാനന്ദ ഗിരിയും സർക്കാരും ഗൂഡാലോചന നടത്തിയെന്നും കൃഷ്ണദാസ് ആരോപിച്ചു. ബിജെപിക്ക് ആക്രമണവുമായി ബന്ധമില്ല, ആശ്രമത്തിന് നേരെ നടന്ന അക്രമത്തെ അപലപിക്കുന്നുവെന്നും കൃഷ്ണദാസ് വ്യക്തമാക്കി.

click me!