
കാസർകോട്:ബദിയടുക്കയിൽനടന്ന ഹിന്ദു സമാജോത്സവത്തിൽ പ്രസംഗിച്ച വി.എച്ച് .പി . നേതാവ് സാധ്വി സരസ്വതിയ്ക്കെതിരെ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ എടുത്ത കേസ് മതതീവ്രവാദികളുടെ സമ്മർദ്ദമൂലമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അഡ്വ.കെ. ശ്രീകാന്ത് ആരോപിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടേയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ നടന്ന പൊതു പരിപാടിയിൽ പ്രസംഗിച്ച സ്വാതി നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് അന്ന് അവർക്കെതിരെ പോലീസ് കേസ്സെടുക്കാത്തത്. ഹിന്ദു പെൺകുട്ടികളെ രക്ഷിക്കുന്ന ഉത്തരവാദിത്വം ഹിന്ദുക്കൾ എറ്റെടുക്കണമെന്നാണ് അവർ പ്രസംഗിച്ചതിന്റെ ചുരുക്കം. പെൺകുട്ടികളുടെ സംരക്ഷണം അവർ സ്വയം ഉറപ്പാക്കണമെന്നും ആവർ ആവശ്യപ്പെട്ടു.
അവരുടെ വാക്കുകളെ പ്രകോപനപരമായ പ്രസംഗമായി കാണാനാവില്ല ആയതിനാൽ പോലീസ് കേസ് എടുത്തില്ല. എന്നാൽ മത തീവ്രവാദികൾ പിണറായി സർക്കാരിനെ സ്വാധീനിച്ച് കേസ് എടുപ്പിക്കുകയാണ് ചെയ്തത്. പ്രീണന രാഷ്ടീയമാണ് ഇതിന്റെ ലക്ഷ്യം.ഈ കേസ് നിയമപ്രകാരം നിലനിൽക്കില്ല. രാഷ്ട്രീയ ഗൂഡാലോചനയാണിത്.
പോലീസ് സ്റ്റേഷനിൽ ബോംബുണ്ടാക്കി സ്പോടനം നടത്തുമെന്നും വരമ്പത്ത് കൂലി നൽകുമെന്നും ഭീഷണിപ്പെടുത്തിയ സിപിഐ എം നേതാവ് കോടിയേരി പരസ്യമായി പ്രഖ്യാപിച്ചപ്പോൾ ചെറു വിരൽ പോലും അനക്കാത്ത പോലീസാണ് ഇപ്പോൾ ജമ്യമില്ലാ വകുപ്പിൽ കേസ്സെടുത്തിരിക്കുന്നതെന്നും "ശ്രീകാന്ത് പ്രസ്താവനയിൽപറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam