ഇത് ക്രമസമാധാന പാലനമല്ല; മറിച്ച് അധികാര ദുരുപയോഗം, ഇടപ്പഴഞ്ഞി ക്ഷേത്രത്തിൽ കയറി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെതിരെ ബിജെപി നേതൃത്വം

Published : Apr 21, 2026, 02:39 PM IST
vattiyoorkkavu police attack

Synopsis

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം.

തിരുവനന്തപുരം:   ഇടപ്പഴഞ്ഞി ശ്രീ ബാലമുരുകൻ ക്ഷേത്രത്തിൽ ബിജെപി പ്രവർത്തകർക്ക് നേരെയുണ്ടായ പോലീസ് അതിക്രമം അങ്ങേയറ്റം പ്രതിഷേധാർഹവും ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് രാജീവ് ‍ ചന്ദ്രശേഖര്‍ പറഞ്ഞു. മതപാഠശാല സമിതി യോഗത്തിനായി സമാധാനപരമായി ഒത്തുകൂടിയ ബിജെപി പ്രവർത്തകരെ എസ്ഐ ദീപു എസ് പിള്ളയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രപരിസരത്ത് അതിക്രമിച്ചു കയറി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.  പോലീസിന്റെ നടപടിയെ ഭരണകൂട ഭീകരതയെന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ.ഇത് ക്രമസമാധാന പാലനമല്ല; മറിച്ച് അധികാരം ദുരുപയോഗം ചെയ്ത് നടത്തിയ ആസൂത്രിതമായ അക്രമമാണ്.

വട്ടിയൂർക്കാവിലുടനീളം സർക്കിൾ ഇൻസ്പെക്ടർ വിപിൻ എ.സിയുടെ നേതൃത്വത്തിലുള്ള സി.പി.എമ്മിന്റെ പോലീസ് ബിജെപി പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പോലീസിനെ രാഷ്ട്രീയ ആയുധമാക്കിയുള്ള ഈ അതിക്രമങ്ങളിൽ നിരവധി പ്രവർത്തകരാണ് പരിക്കേറ്റ് ആശുപത്രിയിലായിട്ടുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരം അക്രമങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം. ഒരു ജനാധിപത്യ സംവിധാനത്തിനും ഇത് വച്ചുപൊറുപ്പിക്കാനാവില്ല. ഈ അതിക്രമങ്ങൾക്കെതിരെ ബിജെപി/എൻഡിഎ നിശബ്ദരായിരിക്കില്ല. വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കും.

ഈ അക്രമത്തിന് ഉത്തരവാദികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും ഉടൻ സസ്പെൻഡ് ചെയ്യണമെന്നും അവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുംഅദ്ദേഹം  ആവശ്യപ്പെട്ടു

 തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പൊലീസ്  പല ബുദ്ധിമുട്ടുകൾ  ഉണ്ടാക്കിയെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു.വട്ടിയൂർക്കാവിൽ കഴിഞ്ഞ ദിവസം കണ്ടത് ഇതിന്‍റെ  തുടർച്ചയാണ്.സിപിഎമിന്റെ നിർദേശ പ്രകാരമാണ് സി ഐ പ്രവർത്തിക്കുന്നത് പോലീസ് ഇടപഴഞ്ഞി മുരുക ക്ഷേത്രത്തിനകത്തു അതിക്രമം നടത്തി മത പാഠ ശാലയുടെ വാതിലുകൾ ചവിട്ടി പൊളിച്ചുവെന്നും ശ്രീളേഖ കുറ്റപ്പെടുത്തി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സാരി വലിച്ചഴിക്കാൻ ശ്രമം, വിവാഹ ജീവിതത്തേക്കുറിച്ച് നിരന്തരം ചോദ്യങ്ങളുമായെത്തി', നാസിക് ടിസിഎസ് കേസിൽ ഗുരുതര ആരോപണവുമായി മറ്റൊരു ജീവനക്കാരി
ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീടുകളിൽ വെളിച്ചവും മാറ്റങ്ങളും, സിസിടിവിയിൽ കണ്ടത് രണ്ട് സ്ത്രീകൾ, പിടിയിലായത് വേഷം കെട്ടിയ കള്ളൻമാര്‍