തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹർത്താൽ

Published : Dec 10, 2018, 01:52 PM ISTUpdated : Dec 10, 2018, 03:58 PM IST
തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹർത്താൽ

Synopsis

തിരുവനന്തപുരം ജില്ലയിൽ നാളെ ബിജെപി ഹർത്താൽ . ബി ജെ പിയുടെ സെക്രട്ടേറിയറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ (ചൊവ്വാഴ്ച) ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം എന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നു. രാധാകൃഷ്ണന്‍റെ ജീവന്‍ സംരക്ഷിക്കണമെന്നാവശ്യെപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ കല്ലും കസേരകളും വലിച്ചെറിഞ്ഞു. ബി ജെ പി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു പ്രവര്‍ത്തകയുടെ തലക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എ എന്‍ രാധാകൃഷ്ണന്‍റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാന വ്യപാകമായി പ്രതിഷേധദിനം ആചരിച്ചു. കളക്ടറേറ്റുകളിലേക്ക് പ്രതിഷേധമാര്‍ച്ചും സംഘടിപ്പിച്ചു.സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപന്തലില്‍ പിന്തുണയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പി സി ജോര്‍ജ്ജ് എം എല്‍ എയുമെത്തി. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കണ്ണന്താനം മുഖ്യമന്ത്രിയെ കണ്ടെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്ന് ബി ജെ പി ആരോപിച്ചു.

അതേസമയം, പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്‍റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കോട്ടയത്ത് റോഡിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ച ബി ജെ പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവിശ്യപ്പെട്ട് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍റെ നിരാഹാര സത്യാഗ്രഹം 7 ദിവസം പിന്നിട്ടു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്