
കോഴിക്കോട്: കേരളത്തിൽ പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന നിര്‍ദ്ദേശവുമായാണ് ബിജെപി ദേശീയ കൗൺസിൽ കോഴിക്കോട് സമാപിച്ചത്.ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ 12 സീറ്റെന്ന അമിത് ഷായുടെ ലക്ഷ്യം ദുഷ്ക്കരമല്ലെന്ന് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വലിയ ആവേശവും പുതിയ ലക്ഷ്യങ്ങളുമാണ് കോഴിക്കോട് സമ്മേളനം ബിജെപി സംസ്ഥാന ഘടകത്തിന് നൽകിയിരിക്കുന്നത് . ഗ്രൂപ്പ് കളി അവസാനിപ്പിച്ച് പ്രവർത്തന രംഗത്ത് കൂടുതൽ സജീവമാകാനാണ് ദേശീയ അധ്യക്ഷന്റെ നിര്‍ദ്ദേശം. സഭയിൽ അക്കൗണ്ട് തുറന്നെങ്കിലും അമിത് ഷാ മുന്നോട്ട് വച്ചത് വലിയ ലക്ഷ്യങ്ങൾ. ലോക്സഭാ തെരഞ്ഞെടുപ്പിലെ 12 സീറ്റാണ് ആദ്യ കടമ്പ.
ന്യൂനപക്ഷ വിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കലാണ് മറ്റൊരു വെല്ലുവിളി. വോട്ടിംഗ് ശതമാനം ഉയരുന്നുണ്ടെങ്കിലും ഭരണമെന്ന ലക്ഷ്യത്തിലേക്കെത്താൻ ന്യൂനപക്ഷ പിന്തുണ നിര്‍ബന്ധമാണ്.മുന്നണി വിപുലീകരണ ലക്ഷ്യവും മുന്നിലുള്ളപ്പോള്‍ ആരെയൊക്കെ ഒപ്പം കൂടുമെന്ന കാര്യവും നിര്‍ണ്ണായകമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam