
തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സമരപരിപാടികളുടെ ഭാവി തീരുമാനിക്കാൻ ബി ജെ പിയുടെ കോർ കമ്മിറ്റിയും ഭാരവാഹിയോഗവും ഇന്ന് ചേരും. സമരത്തിന് തീവ്രത പോരെന്ന പാർട്ടിക്കുള്ളിലെ വിമർശനങ്ങൾക്കിടെയാണ് യോഗം ചേരുന്നത്.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിൽ വേണുഗോപാലൻ നായരുടെ ആത്മഹത്യയുടെ പേരിൽ നടത്തിയ ഹർത്താലിനെ കുറിച്ചും ചർച്ചയുണ്ടാകും. ഹർത്താൽ ജനവികാരം എതിരാക്കിയെന്ന വിമർശനം മുരളീധരപക്ഷത്തിനുണ്ട്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കേരള സന്ദർശനത്തെകുറിച്ചും യോഗം ചർച്ച ചെയ്യും. ഈ മാസം അവസാനം ഷാ എത്തുമെന്നാണ് അറിയിച്ചത്. അതേസമയം, ശബരിമല വിഷയത്തിൽ ബി ജെ പിയുടെ അനിശ്ചിതകാല നിരാഹാര സമരം പതിനെഴാം ദിവസത്തിലേക്ക് കടന്നു. സെക്രട്ടേറിയേറ്റിന് മുന്നിലെ സി കെ പത്മനാഭന്‍റെ അനിശ്ചിതകാല നിരാഹാരസമരം പത്താം ദിവസവും തുടരുകയാണ്.
സി കെ പത്മനാഭൻറെ ആരോഗ്യനില മോശമായാല്‍ ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ സമരം ഏറ്റെടുക്കും. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബി ജെ പി സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാര സമരം നടത്തുന്നത്. ആദ്യം സമരം ആരംഭിച്ച എ എന്‍ രാധാകൃഷ്ണിന്‍റെ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തത്. ഡിസംബര്‍ മൂന്നിനാണ് സമരം ആരംഭിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam