കെ എസ് ആർ ടി സിയിലെ കൂട്ട പിരിച്ചുവിടൽ: പ്രതിസന്ധി തുടരുന്നു; വരുമാനത്തിലും കുറവ്

By Web TeamFirst Published Dec 19, 2018, 6:31 AM IST
Highlights

ആയിരത്തിലേറെ സർവ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആർ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 

തിരുവനന്തപുരം: താൽക്കാലിക കണ്ടക്ടർമാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്നുള്ള പ്രതിസന്ധി കെ എസ് ആർ ടി സിയിൽ തുടരുന്നു. ആയിരത്തിലേറെ സർവ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആർ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. 

പി എസ്‍ സി നിയമന ഉത്തരവ് നൽകിയ 4,051 ഉദ്യോഗാർത്ഥികളോട് നാളെ കെ എസ് ആർ ടി സി ആസ്ഥാനത്തെത്താൻ മാനേജ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തിനകം ഇവരെ നിയമിക്കണമെന്ന ഹൈക്കോടതി അന്ത്യശാസനത്തെ തുടർന്നാണ് നടപടി. 3,091 ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. 

Also Read: കെഎസ്ആര്‍ടിസിയെ വിശ്വാസമില്ല: പിഎസ്‍സി പട്ടിക പ്രകാരം ഉടൻ നിയമനം നടത്തണമെന്ന് ഹൈക്കോടതി

അതേസമയം, ജോലി നഷ്ടപ്പെട്ട താൽക്കാലിക കണ്ടക്ടമാർമാർ ഇന്ന് വൈകീട്ട് ആലപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്തും. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകാനാണ് ജീവനക്കാരുടെ തീരുമാനം. ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആർ ടി സിയിലെ 3,862 താല്‍ക്കാലിക കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്.

Also Read: ഇനി ഞങ്ങളെങ്ങനെ ജീവിക്കും?

click me!