വടകരയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Published : Oct 07, 2018, 10:45 AM IST
വടകരയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Synopsis

കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ആര്‍എസ്എസ്- ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍  പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ആര്‍എസ്എസ്- ബിജെപി
പ്രവർത്തകരുടെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തില്‍  പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ വടകര നിയോജക മണ്ഡലത്തിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വടകരയില്‍  ആര്‍എസ്എസ്- ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ ബോംബേറ് ഉണ്ടായി.
ഇന്നലെ വടകരയിൽ ബിജെപി പ്രവർത്തകനായ ചോളം വയൽ ശ്രീജേഷിന്‍റെ വീടിന് നേരെ ബോംബേറുണ്ടായി.

രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. അക്രമത്തില്‍ വീടിന്‍റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എഫ്‍സിആര്‍എ വിവാദം; ഇനി ഇങ്ങനെയൊരു അവസരം കിട്ടില്ല, പുതിയ ഭേദഗതിയിലുള്ളത് ഗുണപരമായ നിര്‍ദേശങ്ങളെന്ന് ജോര്‍ജ് കുര്യൻ
മുസ്‌രിസ് ബിനാലെ ആറാം പതിപ്പ് കൊടിയിറങ്ങി; അവസാന ദിനമായ ഇന്ന് പ്രവേശനം സൗജന്യമാണ്, അഞ്ചുമണിവരെ വേദികളിൽ പ്രവേശനമുണ്ടാകും