കേരളത്തിലും പ്രതീക്ഷയോടെ ബിജെപി; ചെങ്ങന്നൂരില്‍ ആദ്യ അഗ്നി പരീക്ഷ

By Web DeskFirst Published Mar 3, 2018, 9:58 PM IST
Highlights

അഗർത്തലയിലെ അധികാരമാറ്റത്തിന്റേ ആവേശം കേരളത്തിലും നേട്ടമാക്കാനുള്ള ശ്രമത്തിലാണ് കുമ്മനവും സംഘവം. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പോസ്റ്റില്‍ തന്നെ പറയുന്നത് അടുത്തത് കേരളമെന്നാണ്.

ത്രിപുരയിലെ മിന്നും ജയം കേരളത്തിലെ ബി.ജെ.പിക്ക് വലിയ പ്രതീക്ഷയും ഒപ്പം വെല്ലുവിളിയും നൽകുന്നതാണ്. കേരളത്തിലും ഭരണം പിടിക്കുമെന്നുള്ള അവകാശ വാദങ്ങൾക്കിടെ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പാർട്ടിക്ക് ആദ്യ പരീക്ഷണമാകും.

അഗർത്തലയിലെ അധികാരമാറ്റത്തിന്റേ ആവേശം കേരളത്തിലും നേട്ടമാക്കാനുള്ള ശ്രമത്തിലാണ് കുമ്മനവും സംഘവം. ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ പോസ്റ്റില്‍ തന്നെ പറയുന്നത് അടുത്തത് കേരളമെന്നാണ്. ദേശീയതലത്തിലെ കൂട്ട് കെട്ടിനെ ചൊല്ലിയുള്ള കോൺഗ്രസ്-സിപിഎം ത‍ർക്കം മുറുകുന്നതിൽ ബിജെപി പ്രതീക്ഷ വെക്കുന്നു. സംസ്ഥാനത്ത് നല്ല സഖ്യമില്ലാത്തത് തന്നെയാണ് പ്രധാന പ്രശ്നം. ബിഡിജെഎസ് കൂട്ടുകെട്ട് ഇപ്പോഴും മുഴച്ചുനിൽക്കുന്നു. മറ്റ് പാർട്ടികളിലെ പ്രമുഖരെ അടർത്തിയെടുക്കാനുള്ള ശ്രമങ്ങളൊന്നും ജയം കണ്ടില്ല. ഭരണമെന്ന വിദൂര സ്വപ്നത്തിന് മുമ്പെ വലിയ കടമ്പകൾ മുന്നിലുണ്ട്.  ചെങ്ങന്നൂരാണ് ആദ്യ അഗ്നിപരീക്ഷ. ജയത്തിൽ കുറഞ്ഞൊന്നും പോരാ. ലോക്സഭയിലേക്ക് 11 എം.പിമാരെ എത്തിക്കണമെന്നാണ് അമിത് ഷായുടെ നിർദ്ദേശം. ത്രിപുരൻ ജയത്തിൽ പടക്കം പൊട്ടിക്കുമ്പോഴും സംസ്ഥാന ബി.ജെ.പിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളികളാണ്.

 

click me!