രാഹുൽ ​ഗാന്ധിയെ പപ്പുവെന്ന് വിളിച്ചു;ബി ജെ പി എം.പിയെ കൊണ്ട് മാപ്പ് പറയിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍ -വീഡിയോ

Published : Dec 04, 2018, 01:24 PM IST
രാഹുൽ ​ഗാന്ധിയെ പപ്പുവെന്ന് വിളിച്ചു;ബി ജെ പി എം.പിയെ കൊണ്ട് മാപ്പ് പറയിച്ച്  കോണ്‍ഗ്രസ് കൗണ്‍സിലര്‍ -വീഡിയോ

Synopsis

”നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും”എന്ന് പൊതു പരിപാടിക്കിടെ ദേവാജി  പറയുകയായിരുന്നു.

ബന്‍സാര: കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിച്ച ബി ജെ പി എം.പിയെ കൊണ്ട് മാപ്പ് പറയിച്ച് കോണ്‍ഗ്രസ് വനിത കൗണ്‍സിലര്‍. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ സംഘടിപ്പിച്ച പൊതു പരിപാടിക്കിടെയായിരുന്നു കോണ്‍ഗ്രസ് കൗൺസിലർ സീതാ ദാമോറും ബി ജെ പി എം.പി ദേവാജി ഭായിയും തമ്മിലുള്ള ഏറ്റുമുട്ടൽ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

”നിങ്ങളുടെ പപ്പുവിനെ വിളിക്ക്, ഇവിടെയുള്ള കുഴികളൊക്കെ അദ്ദേഹം അടച്ചുതരും”എന്ന് പൊതു പരിപാടിക്കിടെ ദേവാജി  പറയുകയായിരുന്നു. തുടർന്ന് ഇതിൽ രോക്ഷം പൂണ്ട സീതാ ദാമോർ എംപിയുമായി കയർക്കുകയായിരുന്നു. ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ തങ്കൾ ഉപയോ​ഗിച്ച വാക്ക് ശരിയായില്ലെന്നും ആ പ്രയോ​ഗം പിൻവലിച്ച് മാപ്പ് പറയണമെന്നും  കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. 

”രാഷ്ട്രീയപാര്‍ട്ടികള്‍ പങ്കെടുത്ത യോ​ഗമായിരുന്നു അത്. അവിടെയുണ്ടായിരുന്ന ബി ജെപി എം.പി രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ച്  അഭിസംബോധന ചെയ്യുകയായിരുന്നു. ആദ്യം പ്രയോ​ഗം തിരുത്താൻ അവരോട് ആവശ്യപ്പെട്ടെങ്കിലും ആതിന് തയ്യാറായില്ല.ംതുടർന്ന് എല്ലാവരുടെയും നിബന്ധത്തിന് വഴങ്ങി എംപി മാപ്പ് പറഞ്ഞു-സീതാദാമോര്‍ പറഞ്ഞു.

ബി ജെ പി നേതാക്കള്‍ ആദ്യമായല്ല രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ആക്ഷേപിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ബി ജെ പി നേതാവും ചണ്ഡീഗഡ് കാബിനറ്റ് മിനിസ്ട്രറുമായ ബ്രിജ് മോഹന്‍ രാഹുലിനെ പപ്പുവെന്ന് വിളിച്ചിരുന്നു. ശേഷം ജൂലൈയില്‍ പാര്‍ലമെന്റില്‍ വെച്ച് നിങ്ങള്‍ക്ക് എന്നെ പപ്പുവെന്ന് വിളിച്ച് പരിഹസിക്കാമെന്നും എന്നാലും എനിക്ക് നിങ്ങളോട് ദേഷ്യമില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുകയുണ്ടായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോണ്‍ഗ്രസ് വളരെ പിന്നിൽ, അതിവേഗം ബഹുദൂരം മുന്നിൽ കുതിച്ച് ബിജെപി; തദ്ദേശ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിന് വൻ നേട്ടം
ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ