ഐ ജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയെന്ന് ബിജെപി നേതാവ്

Published : Oct 30, 2018, 12:22 PM ISTUpdated : Oct 30, 2018, 12:25 PM IST
ഐ ജി മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയെന്ന് ബിജെപി നേതാവ്

Synopsis

മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നാണ് ഗോപാലകൃഷ്ണന്‍റെ ഭീഷണി. ഒരു പ്രമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ന്‍

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മനോജ് എബ്രഹാം അന്തസ്സില്ലാത്ത പൊലീസ് നായയാണെന്നാണ് ഗോപാലകൃഷ്ണന്‍റെ വാക്കുകള്‍. ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഐ ജി മനോജ്‌ എബ്രഹാമാണ്. എന്നിട്ട് അത് ഭക്തരുടെ മേൽ കെട്ടി വയ്ക്കാൻ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നാണ് ഗോപാലകൃഷ്ണന്‍റെ ഭീഷണി. ഒരു പ്രമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നാണ് ഗോപാലകൃഷ്ന്‍ പറഞ്ഞത്. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 25000 പൊലീസുകാരെത്തിയാല്‍ അതിന്‍റെ ഇരട്ടി വിശ്വാസികളെ ബിജെപി ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ എസ്പി ഓഫീസിന് മുന്നില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടത്തില്‍ സംസാരിക്കുകയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും; രണ്ടു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസ്
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ഇന്ന് തീവ്ര മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഇരു ജില്ലകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി