ഐജി മനോജ് എബ്രഹാമിനെതിരെ ഭീഷണി; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്‍ത് ജാമ്യത്തിൽ വിട്ടു

By Web TeamFirst Published Nov 1, 2018, 7:45 PM IST
Highlights

ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണൻ ഐജിയെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്.  പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണലിൽ പോയി നിൽക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. 

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.  ഐജി മനോജ്‌ അബ്രഹാമിനെ മോശമായി അധിക്ഷേപിച്ചതിനും അനധികൃത സംഘം ചേരലിനുമാണ് കേസ് എടുത്തിരുന്നത്. ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ ഐജി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണൻ ഐജിയെ പൊലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ചത്. 

പ്രമോഷൻ കിട്ടണമെങ്കിൽ സെൻട്രൽ ട്രിബ്യൂണലിൽ പോയി നിൽക്കേണ്ടി വരുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. കൊച്ചി സെൻട്രൽ പൊലീസാണ് ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി സംഘം ചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ  ചമുത്തിയാണ് ബിജെപി ജില്ലാ നേതാക്കൾ ഉൾപ്പെടെ 200 പേർക്കെതിരെ നേരത്തെ കേസ്സെടുത്തിരുന്നു. 

click me!