ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയുള്ള ആക്രമണം; കോൺഗ്രസിനെതിരെ ബിജെപിയുടെ വിമർശനം

Published : Oct 10, 2018, 12:51 PM IST
ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയുള്ള ആക്രമണം; കോൺഗ്രസിനെതിരെ ബിജെപിയുടെ വിമർശനം

Synopsis

സംസ്ഥാനത്ത് നടക്കുന്ന അക്രണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കോൺ​ഗ്രസ്സിനാണെന്നും അക്രമണം അഴിച്ചുവിട്ടത് കോൺഗ്രസ് എംഎൽഎ അല്‍പേഷ് ഠാക്കൂറാണെന്നും ബിജെപി ജനറൽ സെക്രട്ടറി അമർജീത് മിശ്ര ആരോപിച്ചു. മുംബൈയിൽവച്ച് നടന്ന പാർട്ടി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മിശ്ര.

മുംബൈ: ഗുജറാത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെയുള്ള ആക്രമണത്തിൽ കോൺ​ഗ്രസിനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ്. സംസ്ഥാനത്ത് നടക്കുന്ന അക്രണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം കോൺ​ഗ്രസ്സിനാണെന്നും അക്രമണം അഴിച്ചുവിട്ടത് കോൺഗ്രസ് എംഎൽഎ അല്‍പേഷ് ഠാക്കൂറാണെന്നും ബിജെപി ജനറൽ സെക്രട്ടറി അമർജീത് മിശ്ര ആരോപിച്ചു. മുംബൈയിൽവച്ച് നടന്ന പാർട്ടി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മിശ്ര.

ഗുജറാത്തിൽ നടന്ന സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം കോൺഗ്രസിനാണ്. ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ ആക്രമണം അഴിച്ചുവിടാൻ അൽപേഷ് ഠാക്കൂർ, മഹാരാഷ്ട്രയിലെ കോൺ​ഗ്രസ് നേതാവ് രാജ് താക്കറെ എന്നീ നേതാക്കൾക്ക് നിർദേശം നൽകുന്നത്  കോൺ​ഗ്രസാണ്. അക്രമത്തിൽ ഊന്നിക്കൊണ്ടുള്ള രാഷ്ട്രീയം പ്രേത്സാഹിപ്പിക്കുന്ന നേതാക്കളെ വളർത്തുക എന്നത് കോൺഗ്രസ് പാർട്ടിയുടെ ശൈലിയാണെന്നും മിശ്ര പറഞ്ഞു.

കുടിയേറ്റ തൊഴിലാളികൾക്കെതിരെ അക്രമണം അഴിച്ചുവിടാൻ അല്‍പേഷ് ഠാക്കൂർ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് അറുപതിനായിരത്തോളം കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനം വിട്ടതായി ഉത്തര ഭാരതീയ വികാസ് പരിഷത്ത് പ്രസിഡന്റ് ശ്യാം സിംഗ് ഠാക്കൂർ പറഞ്ഞു 

ഗുജറാത്തിലെ സബർകന്ത ജില്ലയിലെ ഹമ്മത് നഗറിൽ 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ ബീഹാർ സ്വദേശി അറസ്റ്റിലായതിനെ പിന്നാലെയാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍ സ്വദേശികളായ തൊഴിലാളികള്‍ക്ക് നേരെ ഗുജറാത്തില്‍ വ്യാപക ആക്രമങ്ങള്‍ ഉണ്ടായത്. സെപ്റ്റംബർ 28നാണ് സംഭവം. കുഞ്ഞിനെ ബലാത്സംഗത്തിന് ഇരയാക്കിയതിനെ തുടർന്ന് ഠാകുർ സമുദായാത്തില്‍പ്പെട്ടവരാണ് ആക്രമണം അഴിച്ചുവിട്ടത്.   

ഗാന്ധിനഗർ, മെഹ്സാന, സബർകന്ത, പത്താൻ, അഹമ്മദാബാദ് എന്നിങ്ങനെ അ‍ഞ്ച് ജില്ലകളിലാണ് പ്രധാനമായും ആക്രമണങ്ങളുണ്ടായത്. സംസ്ഥാനത്തെ ഫാക്ടറികളിൽ ജോലി ചെയ്യുന്നവർ, കച്ചവടം നടത്തുന്നവർ എന്നിവരെയാണ് പ്രതിഷേധക്കാർ പ്രധാനമായും ഉന്നം വയ്ക്കുന്നത്. സംഭവത്തിൽ 342 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഡയറക്ടർ ജനറൽ ശിവാനന്ദ് ഝാ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ