ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു;13 കാരന്റെ ജനനേന്ദ്രിയം യുവതി ചുട്ടുപഴുത്ത ചവണ കൊണ്ട് പൊള്ളിച്ചു

Published : Oct 10, 2018, 12:47 PM ISTUpdated : Oct 10, 2018, 01:06 PM IST
ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചു;13 കാരന്റെ ജനനേന്ദ്രിയം യുവതി ചുട്ടുപഴുത്ത ചവണ കൊണ്ട്  പൊള്ളിച്ചു

Synopsis

സംഭവദിവസം കുട്ടിയെ യുവതി തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും താനുമായി ലൈംഗികമായി ബന്ധപ്പെടാന്‍ കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ കുട്ടി ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവതി കുട്ടിയുടെ ജനനേന്ദ്രീയം ചൂടായ ഇരുമ്പ് ചവണ കൊണ്ട് ക്രൂരമായി പൊള്ളിക്കുകയുമായിരുന്നു.  

ഗ്രേറ്റര്‍ നോയിഡ: സെക്സ് നിഷേധിച്ച 13കാരന്റെ ജനനേന്ദ്രീയം യുവതി ചവണ കൊണ്ട് ക്രൂരമായി പൊള്ളിച്ചു. ഗ്രേറ്റര്‍ നോയ്ഡയിലെ ചപ്രൗല  ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തെ തുടര്‍ന്ന് യുവതി ഒളിവിലാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അയല്‍ വാസിയും വിവാഹിതയുമായ യുവതി കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചത്. സംഭവദിവസം കുട്ടിയെ യുവതി തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും താനുമായി ലൈംഗികമായി ബന്ധപ്പെടാന്‍ കുട്ടിയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ കുട്ടി ആവശ്യം നിരസിച്ചതിനെ തുടർന്ന് യുവതി കുട്ടിയുടെ ജനനേന്ദ്രീയം ചൂടായ ഇരുമ്പ് ചവണ കൊണ്ട് ക്രൂരമായി പൊള്ളിക്കുകയുമായിരുന്നു.

ശേഷം വീട്ടിലെത്തിയ കുട്ടിയില്‍ ആസ്വസ്ഥകൾ കണ്ടതിനെ തുടര്‍ന്ന് അമ്മ ദേഹപരിശേധന നടത്തിയപ്പോഴാണ് ജനനേന്ദ്രീയത്തിൽ പെള്ളലേറ്റത് കാണ്ടത്. തുടർന്ന് നടന്ന കാര്യങ്ങൾ  കുട്ടി അമ്മയോട് പറയുകയും ചെയ്തു. ഉടന്‍ തന്നെ യുവതിക്കെതിരെ അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിരന്തരം യുവതി മകനെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. വിഷയം പൊലീസിൽ എത്തിയതോടെ സംഗതി വഷളായെന്ന് മനസിലാക്കിയ യുവതി ഒളിവില്‍ പോകുകയായിരുന്നു. 
 
യുവതിക്കെതിരെ പോക്‌സോ ആക്റ്റിന് പുറമേ ആയുധമുപയോഗിച്ച് മുറിവേല്‍പ്പിക്കല്‍, തടവിലാക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ വീണ്ടും സംഘർഷം; രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്
ട്രാക്കിൽ വന്യമൃ​ഗങ്ങൾ അപകടത്തിലാകുന്ന സംഭവം; എഐ സാങ്കേതിക വിദ്യ ഉപയോ​ഗപ്പെടുത്താൻ റെയിൽവേ