
തിരുവനന്തപുരം: ബംഗ്ലാദേശികള്‍ കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാണെന്നും അവരെ കണ്ടെത്തി തിരിച്ചയക്കണമെന്നും ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍.
കേരളത്തിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ലാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് സുരേന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ബംഗാൾ ആസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടർപട്ടികയിൽ ഇവരിൽ ചിലരെങ്കിലും പേരും ചേർത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേരളത്തിൽ ഈ അടുത്തകാലത്തായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരൻമാരെ കണ്ടെത്തി തിരിച്ചയക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam