ജമ്മു സംഭവം; പുതിയ വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

Web Desk |  
Published : Apr 15, 2018, 07:38 AM ISTUpdated : Jun 08, 2018, 05:48 PM IST
ജമ്മു സംഭവം; പുതിയ വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

Synopsis

ജമ്മു കത്വ സംഭവം പുതിയ വെളിപ്പെടുത്തലുമായി ബിജെപി നേതാവ് പ്രതികളെ പിന്തുണയ്ക്കാന്‍ ബിജെപി നേതൃത്വം നിര്‍ദേശിച്ചു ഗൂഡാലോചന അന്വേഷിക്കണമെന്ന ആവശ്യം ശക്തം രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

ദില്ലി: കത്വയില്‍ എട്ട് വയസുകരി പെണ്‍കുട്ടിയെ ക്രൂര ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുത്തിയ പ്രതികളെ പിന്തുണച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരമെന്ന് മുന്‍മന്ത്രി ചന്ദര്‍പ്രകാശ് ഗംഗ. സംഭവത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിന് ഇടയിലാണ് വെളിപ്പെടുത്തൽ. അതിനിടെ ഉന്നാവോ ബലാത്സംഗ കേസില്‍ കൂടുതല്‍ പ്രതികളെ  അറസ്റ്റ് ചെയ്യാന്‍ സിബിഐ നടപടി തുടങ്ങി.

പ്രതികളെ പിന്തുണച്ചത് ബിജെപി മന്ത്രിമാര്‍ക്ക് സംഭവിച്ച വ്യക്തിപരമായ വീഴച മാത്രമെന്ന് ജനറല്‍ സെക്രട്ടറി രാം മാധവിന്‍റെ വിശദീകരണത്തിന് പിന്നാലെയാണ് ആരോപണ വിധേയനായ മുന്മന്ത്രിയുടെ വെളിപ്പെടുത്തല്‍.സംസ്ഥാന അധ്യക്ഷന്‍ സാത് ശര്മ്മയുടെ നിര്‍ദേശപ്രകാരമാണ് പ്രതികളെ അനുകൂലിച്ച് പ്രസംഗിച്ചതെന്നും ഹിന്ദു ഏകതാ മഞ്ചിന്‍റെ റാലിയില്‍ പങ്കെടുത്തതെന്നും മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ചന്ദര്‍പ്രകാശ് ഗംഗ തുറന്നടിച്ചു.

കുറ്റവാളികളെ പിന്തുണച്ച രണ്ട് ബിജെപി മന്ത്രിമാരും രാജി വച്ച സാഹചര്യത്തില്‍ സഖ്യം തുടരുന്നതില്‍ തെറ്റില്ലെന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പിഡിപി യോഗത്തിലും തീരുമാനം കൈകൊണ്ടത്.പെണ്‍കുട്ടിയെ അതിമൃഗീയമായി ക്ഷേത്രത്തിനകത്ത് വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഡാലോചനയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായി.90ദിവസത്തിനകെ അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫത്തി ചീഫ് ജസ്റ്റിസിന് കത്തയിച്ചിരുന്നു..ദില്ലി മുംബൈ കൊല്‍ക്കത്ത അടക്കമുള്ള പ്രധാന നഗരങ്ങളില്‍ കോണ്‍്ഗ്രസ് ഇന്നലെ രാത്രിയും പ്രതിഷേധ മാര്‍ച്ച് നടത്തി...ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാധി മാലിവാള് രാജ്ഖട്ടില്‍ നടത്തുന്ന നിരാഹാരം സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചങ്കിടിപ്പോടെ തലസ്ഥാനം; തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ശ്രീലേഖയുടെ പേരിന് മുൻ‌തൂക്കം, അന്തിമ പ്രഖ്യാപനം ഇന്ന്
'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'